ആധുനിക കാലഘട്ടത്തിൽ പലരെയും അലട്ടുന്ന ഒന്നാണ് കൊളസ്ട്രോൾ.ചിട്ടയില്ലാത്ത ജീവിതരീതിയുടെയും കഴിക്കുന്ന അനാരോഗ്യം സമ്മാനിക്കുന്ന ഭക്ഷണങ്ങളുമാണ് ഈ രോഗാവസ്ഥയിലേക്ക് ആളുകളെ എത്തിക്കുന്നത്. ഇത്തരം ജീവിതശൈലി രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ആ വ്യക്തി നയിക്കുന്ന മോശമായ ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിന്റെയും ബാക്കിപത്രമാണ്. ആരോഗ്യമുള്ള ഒരാൾക്ക് ഒരു ദിവസം പരമാവധി 300 ഗ്രാമിൽ കൂടുതൽ കൊളസ്ട്രോൾ ശരീരത്തിൽ എത്തരുത്.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ഒന്ന് പരിശോധിക്കാം.ഐസ്ക്രീമിലും കേക്കുകൾ, പേസ്ട്രികൾ,കുക്കികൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.പഞ്ചസാര നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.ശീതളപാനീയങ്ങൾ,ടിന്നിലടച്ച ജ്യൂസുകൾ എന്നിവയ്ക്കൊപ്പം,ഈ മധുര പലഹാരങ്ങളും ശരീരഭാരം വൻതോതിൽ കൂടുന്നതിന് കാരണമാകുന്നുണ്ട്.ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്.
മറ്റു മാംസ ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ആട്ടിറച്ചി,പന്നിയിറച്ചി എന്നിവയിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവ് വളരെ കൂടുതലാണ്.കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികമായി കഴിക്കുമ്പോൾ ഇത് ധമനികളിൽ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ഇത് അപകടകരമാവുകയും ഹൃദ്രോഗം ഉണ്ടെങ്കിൽ ശരീരത്തിൻറെ അവസ്ഥ മാരകമാകാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
വറുത്ത ചിപ്സ് ലഘുഭക്ഷണങ്ങൾ എന്നിവ ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ്. ഇത്തരം ഭക്ഷണങ്ങൾക്ക് നല്ല രുചി ഉണ്ടെങ്കിലും ഇത് മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴി വച്ചേക്കാം.വറുക്കാത്ത ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയ്ക്ക് ഉയർന്ന കലോറിയും ഊർജ സാന്ദ്രതയുമുണ്ട്.മോഷണം കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കണമെങ്കിൽ വെള്ളം, നാരുകൾ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.കൂടാതെ മികച്ച വ്യായാമത്തിലൂടെയും ചിട്ടയായ ജീവിതരീതിയിലൂടെയും ചീത്ത കൊളസ്ട്രോൾ നമുക്ക് ഒഴിവാക്കാനാകും.