മലയാളികൾ ഹൃദയത്തിൽ ഏറ്റെടുത്ത പരമ്പരയാണ് മൗനരാഗം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരളക്കരയിലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തനതായ ഇടം നേടാൻ പാരമ്പരയ്ക്ക് കഴിഞ്ഞു. കല്യാണി എന്ന ഒരു ഊമ പെണ്ണിൻറെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സ്വന്തം അച്ഛനും സഹോദരിയും സഹോദരനും അമ്മൂമ്മയും എല്ലാം വെറുക്കുന്ന കല്യാണി വീട്ടുവേലക്കാരിയെ പോലെയാണ് സ്വന്തം വീട്ടിൽ കഴിയുന്നത്. അവിടെ അമ്മ മാത്രമാണ് കല്യാണിക്ക് ഒരു സാന്ത്വനം ആകുന്നത്. പിന്നീട് കിരണിനെ കല്യാണി കണ്ടുമുട്ടുന്നതും ഇരുവരും പ്രണയിക്കുന്നതും ഒക്കെ കല്യാണിയുടെ ജീവിതം മാറ്റിമറിക്കുന്നു.
ഭാഷകൾക്കപ്പുറം മൗനത്തിലൂടെയുള്ള കല്യാണിയുടെയും കിരണിന്റെയും പ്രണയം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പരമ്പരയിലെ പ്രധാന കഥാപാത്രമായ ഊമ പെണ്ണിനെ അവതരിപ്പിക്കുന്നത് തമിഴ്നാട് സ്വദേശിനിയായ ഐശ്വര്യ ആണ്. അതേസമയം നായകനായ കിരണിനെ അവതരിപ്പിക്കുന്നത് നലീഫ് എന്ന അന്യഭാഷ താരം തന്നെയാണ്. ഇതിനോടകം നാലോളം തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ. സുമംഗലി എന്ന പരമ്പരയിലെ നായിക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തമിഴ്നാട് സ്വദേശിനി ആയതുകൊണ്ട് തന്നെ മലയാളം താരത്തിന് തീരെ അറിയില്ല.
എന്നാൽ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് ഐശ്വര്യ. പരമ്പരയിൽ ഊമ കഥാപാത്രം ആയതുകൊണ്ട് തന്നെ താരത്തിന് മലയാളം ഡയലോഗ് പറയുന്നതിനെ പ്രശ്നം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. ചെറുപ്പകാലം മുതലേ അഭിനയത്തോട് ഏറെ താല്പര്യമുള്ള താരമാണ് ഐശ്വര്യ. താരത്തിന്റെ 2 സഹോദരിമാരും തമിഴ് പരമ്പരകളിൽ അഭിനയിക്കുന്നവർ തന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ താരം പരമ്പരകളിൽ അഭിനയിച്ചിരുന്നു. മാത്രമല്ല കോളേജ് പഠനകാലത്ത് പഠനം പകുതി വഴിയിൽ ഉപേക്ഷിച്ച് പരമ്പരകളിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. മൗനരാഗത്തിലെ കല്യാണി എന്ന കഥാപാത്രവുമായി യഥാർത്ഥ ജീവിതത്തിലും തനിക്ക് ചില സാമ്യതകൾ ഉണ്ടെന്നും താരം പറയുന്നു.
കല്യാണി എപ്പോഴും ത്യാഗം മനോഭാവമുള്ള പെൺകുട്ടിയാണ് അതേസമയം താൻ യഥാർത്ഥ ജീവിതത്തിൽ മറ്റുള്ളവരെ എങ്ങനെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാം എന്ന് എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തിയാണെന്നും താരം പറയുന്നു. പഠിക്കുന്ന കാലം തൊട്ടേ അഭിനയത്തിലും ഷൂട്ടിംഗ് ലൊക്കേഷനിലും തിരക്കായത് കൊണ്ട് തന്നെ പ്രണയിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. തനിക്ക് എപ്പോഴും പ്രണയം തോന്നിയിട്ടുള്ളത് അമ്മയോടാണ് എന്നും താരം പറയുന്നു.
സിനിമയിൽ അഭിനയിക്കാനും താല്പര്യമുണ്ടെന്നും ഐശ്വര്യ തുറന്നുപറയുന്നുണ്ട്. ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് കല്യാണി. അടുത്തിടെയാണ് കല്യാണിയുടെയും വിവാഹത്തിന്റെ എപ്പിസോഡുകൾ പരമ്പരയിൽ നടന്നത്. ഏറെ ആഘോഷമാക്കിയ വിവാഹത്തിന് പങ്കെടുക്കാൻ സിനിമാനടി ശ്വേതാ മേനോനും മറ്റ് പരമ്പരയിലെ നിരവധി താരങ്ങൾ പരമ്പരയിൽ എത്തിയിരുന്നു.