അടുത്തിടെ ഇന്ത്യൻ സിനിമാലോകത്ത് നടന്ന ഏവരും വളരെയധികം കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും.എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് രാജസ്ഥാനിലെ സൂര്യഗഡ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.സിദ്ധാർത്ഥും കിയാരയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹ ഫോട്ടോകളും പങ്കുവെച്ചിരുന്നു.പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തിരുന്നത്.
ഇപ്പോഴിതാ നവദമ്പതികൾക്ക് സിദ്ധാർത്ഥിന്റെ ഡൽഹിയിലെ വീട്ടിൽ വച്ച് നൽകിയ വമ്പൻ സ്വീകരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നടന്നത്.ഫെയറി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വീട്ടിൽ കാത്തിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം ധോളിന്റെ താളത്തിൽ നൃത്തം ചെയ്യുന്ന കിയാരയേയും സിദ്ധാർത്ഥിനെയും വീഡിയോയിൽ കാണാം. നേരത്തെ രാജസ്ഥാനിലെ കല്യാണം നടന്ന ഹോട്ടലിൽ നിന്ന് മടങ്ങുന്ന വഴി വിമാനത്താവളത്തിൽ വച്ച് സിദ്ധാർത്ഥും കിയാരയും ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.ഇപ്പോഴിതാ ഡൽഹിയിലെ വീട്ടിൽ വച്ച് മാധ്യമപ്രവർത്തകർക്ക് ഇരുവരും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
ആഘോഷമായി നടന്ന വിവാഹത്തിന് ശേഷം സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കും തങ്ങളുടെ ബന്ധുക്കൾക്കും ആയി സിദ്ധാർത്ഥും കിയാരെയും രണ്ട് റിസപ്ഷനുകൾ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.ഫെബ്രുവരി 9 ഡൽഹിയിൽ അടുത്ത ബന്ധുക്കൾക്കും ഒരു 12ന് മുംബൈയിൽ വച്ച് സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കും റിസപ്ഷൻ നടത്തും എന്നുമാണ് അറിയാൻ ആകുന്നത്. രാജസ്ഥാനിലെ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ഷാഹിദ് കപൂര്‍,ഭാര്യ മിര രജ്പുത്,കരണ്‍ ജോഹര്‍, അര്മാന് ജെയിന്,ഭാര്യ അനിസ മല്‍ഹോത്ര,ജൂഹ് ചൌള,ഭര്‍ത്താവ് ജയ് മെഹ്ത,ഇഷ അംബാനി എന്നീ പ്രമുഖരും എത്തിയിരുന്നു.
ഒരു ചിത്രത്തിൻറെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്.ഇരുവരും ഒന്നിച്ച് അഭിനയിച്ച ഷേർഷ എന്ന ചിത്രം വലിയ വിജയമായിരുന്നു.മുമ്പ് പലവട്ടം ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ ഇരു താരങ്ങളും ഇതിനോട് പ്രതികരിച്ചിരുന്നില്ല. തൻറെ ഏറ്റവും പുതിയ ചിത്രമായ മിഷൻ മജ്നുവിന്റെ പ്രമോഷൻ ചടങ്ങിനിടെ താൻ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് പറഞ്ഞിരുന്നു. തുടർന്ന് കിയാര ആയിരിക്കും വധു എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു.തുടർന്നാണ് ബോളിവുഡിലെ ക്യൂട്ട് താരജോഡി ജീവിതത്തിലും ഒന്നിച്ചത്.