നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഗൗരി കിഷൻ നായികയായി എത്തുന്ന ലിറ്റിൽ മിസ്സ് റാവുത്തറിൽ നവാഗതനായ ഷെർഷാ ഷെരീഫ് നായകനാകുന്നു.ഷെരീഫ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്തും.ഒരു സസ്പെൻസ് വീഡിയോയിലൂടെയാണ് ചിത്രത്തിൻറെ നായകൻ ആരെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഒരു റൊമാൻറിക് മ്യൂസിക്കൽ ചിത്രമായ ലിറ്റിൽ മിസ്സ് റാവുത്തറിന്റെ സംഗീതം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
96 നു ശേഷം ഗോവിന്ദും ഗൗരിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്
ടിറ്റോ പി തങ്കച്ചനും,അൻവർ അലിയും ചേർന്നാണ്
ഉയരമുള്ള ആൺകുട്ടിയും ഉയരം കുറവുള്ള പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധം ആണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. ഉയരം കുറവുള്ള വ്യക്തി ഉയരക്കുടുതലുള്ള പങ്കാളിയുമായി ജീവിതം നയിക്കുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ചിത്രത്തിൻറെ ടീസർ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ഉയര വ്യത്യാസമുള്ള ദമ്പതികൾക്ക് ആയി സോഷ്യൽ മീഡിയകളിൽ നടത്തിയ റീൽ ചലഞ്ച് വളരെയധികം ശ്രദ്ധ നേടിയിരുന്നു.വളരെ വ്യത്യസ്തമായ രീതിയിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ നടത്തിയ ഈ ക്യാമ്പയിൻ ചിത്രത്തിലെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നൽകിയിരിക്കുന്നത്.
എസ് ഒറിജിനൻസിൻറെ ബാനറിൽ ശ്രുജൻ യരബോളു നിർമ്മിക്കുന്ന ചിത്രത്തിൻറെ ചിത്രസംയോജനം സംഗീത് പ്രതാപും, ഛായാഗ്രഹണം ലുക്ക് ജോസുമാണ് നിർവഹിച്ചിരിക്കുന്നത്.കലാസംവിധാനം മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്