ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വേദിൻറെ ടീസർ പുറത്ത്.റിതേഷ് തന്നെയാണ് നേരത്തെ ഭാര്യ ജെനീലിയയ്ക്ക് ഒപ്പമുള്ള ചിത്രത്തിൻറെ പോസ്റ്ററുകൾ പങ്കുവെച്ചത്.റിതേഷിൻറെ തന്നെ നിർമ്മാണ കമ്പനിയായ മുംബൈ ഫിലിം ഹൗസ് ആണ് ചിത്രത്തിൽ നിർമ്മാണം നിർവഹിക്കുന്നത്.
സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന രീതിയിലാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരത്തെ കാണാനാവുക. 2012 ൽ ‘തേരെ നാൽ ലവ് ഹോഗയാ’ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വേദ്. പത്തുവർഷത്തിനുശേഷം ഇരുവരും ഒന്നിച്ച മിസ്റ്റർ മമ്മി എന്ന ചിത്രം നവംബർ 18ന് റിലീസ് ചെയ്തിരുന്നു.
സൂപ്പർ താരം സൽമാൻ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്, കൂടാതെ ജിയാ ശങ്കറും അശോക് സറഫും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അജയ് അതുൽ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.ജെനീലിയയുടെ മറാത്തി സിനിമയിലേക്കുള്ള ആദ്യ ചുവട് വെപ്പ് കൂടിയാണ് വേദ്.പ്രണയം ഒരു സമുദ്രം പോലെയാണ് എന്ന സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.പ്രണയവും ആ പ്രണയത്തിൻറെ നഷ്ടത്തെ തുടർന്നുള്ള വിരഹവും ആണ് ചിത്രത്തിൻറെ ഉള്ളടക്കം എന്നാണ് ടീസർ നൽകുന്ന സൂചന.