കേരളത്തിൽ അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ആണ് രഞ്ജു രഞ്ജിമാർ. 25 വർഷത്തിലേറെ ആയി മേക്കപ്പ് ആർട്ടിസ്റ്റ് ആയി സിനിമ ലോകത്ത് രഞ്ജു പ്രവർത്തിക്കുന്നു. അവഗണന ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിതവിജയം നേടിയ കഥയാണ് രഞ്ജുവിന് പറയാനുള്ളത്. ഭാവന മുതൽ മംത വരെ ഒട്ടുമിക്ക താരസുന്ദരി മാരുടെയും പേഴ്സണൽ മേക്കപ്പ് കൂടിയാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് വുമൺ ആയിട്ടുള്ള ആളുകൾ മേക്കപ്പ് മേഖലയിലേക്ക് കൂടുതൽ കടന്ന് വരാൻ ഒരുതരത്തിൽ പ്രചോദനമായതും രഞ്ജു രഞ്ജിമാരുടെ ജീവിതം തന്നെയാണെന്ന് പറയാതെ വയ്യ. കൊല്ലം ജില്ലയിലെ പേരൂർ ആണ് രഞ്ജുവിന്റെ സ്വദേശം. അച്ഛൻ അമ്മ ചേച്ചി ചേട്ടൻ അടങ്ങുന്നതാണ് കുടുംബം. അച്ഛന് കൂലിപ്പണി ആയിരുന്നു.
അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. ചോർന്ന് ഒലിക്കുന്ന ഓലപ്പുരയിലെ ജീവിതത്തെക്കുറിച്ചും തുച്ഛമായ വരുമാനത്തിന് ഇഷ്ടക്കനത്തിൽ ജോലി ചെയ്തതിനെക്കുറിച്ചും എല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയായി മാറാൻ കഴിഞ്ഞു എന്നാണ് ഏറ്റവും വലിയ നേട്ടമായി രഞ്ജു എപ്പോഴും പറയാറുള്ളത്. ഇത്രയും കാലം കഷ്ടപ്പെട്ടതിന് അർത്ഥം ഉണ്ടായി എന്ന് തോന്നിത്തുടങ്ങി എന്ന് പറയുകയാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ രഞ്ജു. തൻറെ ജീവിതത്തിലെ നഷ്ടങ്ങൾ അവഗണനകൾ നേട്ടങ്ങൾ എന്നിവയെ കുറിച്ചും തെന്നിന്ത്യൻ താരസുന്ദരിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അഭിമുഖത്തിൽ വെളിപ്പെടുത്തി. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ഫീൽഡിലേക്ക് ഞാൻ എങ്ങനെ എത്തി എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല.
വഴിതെറ്റി വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഞാൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്ത് എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നൊരു അറിവില്ലായിരുന്നു. വീട്ടുജോലികൾ ചെയ്തിട്ടുണ്ട്. ആദ്യമായി മേക്കപ്പിട്ടത് നടി രംഭയ്ക്ക് ആണ്. പിന്നീട് ഭാവന, മംത മോഹൻദാസ്, പ്രിയ മണി, രമ്യ നമ്പീഷൻ എന്നിങ്ങനെ ഒരുപാട് പേർക്കൊപ്പം വർക്ക് ചെയ്തു. അവരിൽ ആരാണ് എൻറെ പ്രിയപ്പെട്ട ആളാണെന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല. അവർ ഓരോരുത്തരും എനിക്ക് ഓരോ പാഠങ്ങളാണ്. എല്ലാവരിൽ നിന്നും എനിക്ക് പലതും പഠിക്കാൻ സാധിച്ചു എന്ന് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ചതിനുശേഷം ജോലി നഷ്ടമായതിനെ കുറിച്ചും വെളിപ്പെടുത്തി. മമ്ത മോഹൻദാസ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു.
അത് സത്യമാണ്. നടിയെ ആക്രമിച്ച കേസിൽ ഞാൻ ഒരുപാട് പ്രതികരിച്ചു. അതിൻറെ പേരിൽ എനിക്ക് പല വർക്കുകളും നഷ്ടമായി. അന്ന് നടിയെ പിന്തുണച്ചു നിന്നവരാരും തന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. അസോസിയേഷൻ ഉണ്ടാക്കി വീമ്പ് പറഞ്ഞു നടന്നവരെ കാര്യത്തോട് അടുത്തപ്പോൾ കണ്ടില്ല. വർക്ക് ഒന്നുമില്ലാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അവസ്ഥയിലാണ് ഒരു തെലുങ്ക് ചിത്രത്തിന് വേണ്ടി എന്നെ മമ്ത വിളിച്ചത്. അതെൻറെ ജീവിതത്തിലെ ടേണിങ് പോയിന്റ് തന്നെയായിരുന്നു. ആ കടപ്പാട് എന്നും ഉണ്ടാകുമെന്നും രഞ്ജു കൂട്ടിച്ചേർത്തു. നടിക്ക് വേണ്ടി സംസാരിച്ചത് വലിയ കോളിളക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു എന്നും, തന്റെ പ്രതികരണം നടിക്ക് ഒരു ആശ്വാസമോ, ആത്മഹത്യയിൽ നിന്ന് പിന്തിരിയാനുള്ള കാരണമോ ആയിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും രഞ്ജു പറയുന്നു.
ഭാവനയെ വിവാഹത്തിന് അതിസുന്ദരിയാക്കിയതിന് പിന്നിലെ ചില കഥകളും അഭിമുഖത്തിനിടെ രഞ്ജു വെളിപ്പെടുത്തി. കല്യാണത്തിന് ഞാനൊരു മേക്കപ്പ് ചെയ്യണമെന്ന് ഭാവനയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഓരോ സെഗ്മെന്റും ഓരോരുത്തരാണ് മേക്കപ്പ് ചെയ്തത്. കൂടെ വർക്ക് ചെയ്ത എല്ലാവർക്കും അവസരം കിട്ടിയോ എന്ന് അവൾ ചോദിച്ചപ്പോൾ എനിക്ക് യാതൊരു എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കല്യാണ ദിവസത്തെ മേക്കപ്പ് ഞാൻ തന്നെ ചെയ്യണം എന്നാണ് എന്നോട് പറഞ്ഞത്. ആ ദിവസം ഭാവനയെ മേക്കപ്പ് ചെയ്യാനും അവളെ അനുഗ്രഹിക്കാൻ കഴിഞ്ഞതും എന്റെ ഭാഗ്യമാണെന്ന് കരുതുന്നു എന്നും ഭാവനക്കൊപ്പം ഉള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു പറഞ്ഞു. ഭാവനയുടെ ബ്രൈഡൽ ലുക്ക് ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു.