ഇന്നത്തെ കാലത്ത് പോലും മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു താരമാണ് നടി ഷക്കീല. ഇന്നും ഒരു മാറ്റവും സംഭവിക്കാത്ത ഒരു കാര്യമാണെന്ന് നമുക്ക് അക്ഷരാർത്ഥത്തിൽ അതിനെക്കുറിച്ച് സംസാരിക്കാം. ഷക്കീലയുടെ ജീവിതം പണ്ടും ഇന്നും വളരെ ദുഃഖകരമായ ഒന്നുതന്നെയാണ്. ജീവിതത്തിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നതെന്ന് ഒരിക്കൽപോലും ഷക്കീല ദുഃഖത്തോടെ സംസാരിച്ചിട്ടില്ല. എന്നാൽ മറിച്ച് തന്റെ അനുഭവങ്ങൾ എല്ലാം വെളിപ്പെടുത്തുമ്പോൾ മറ്റുള്ളവർക്കാണ് അതിൽ ദുഃഖം തോന്നുക. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന ഒരു നടി തന്നെയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിലാണ് ഷക്കീല കൂടുതലും അഭിനയിച്ചത്. അതും സിനിമകൾ തന്നെയാണെന്നും അതും അഭിനയം തന്നെയാണെന്ന് മനസ്സിലാക്കാതെ പലരും ഷക്കീലയുടെ ശരീരത്തെപ്പറ്റി വസ്ത്രത്തെ പറ്റി ഒക്കെ സംസാരിച്ചത് പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ് തെലുങ്ക് കന്നട ഭാഷകളിലെല്ലാം സജീവമായിരുന്നു എങ്കിലും മലയാളത്തിലാണ് ഷക്കീല കൂടുതലും തിളങ്ങി നിന്നത്. പ്രേക്ഷകരെ വലിയതോതിൽ തീയേറ്ററുകളിലേക്ക് എത്തിക്കാൻ അക്കാലത്ത് ഷക്കീല ചിത്രങ്ങൾക്ക് സാധിച്ചിരുന്നു. വർഷങ്ങളായി അത്തരം സിനിമകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം. അതിന്റെ പേരിൽ താൻ ഒരുപാട് ബുള്ളിയിങ് സഹിച്ചിട്ടുണ്ട് എന്നാണ് താരം തന്നെ വെളിപ്പെടുത്തുന്നത്. മലയാളം വ്യക്തമായി അറിയില്ലെങ്കിൽ പോലും പല വാക്കുകൾ കൂട്ടിച്ചേർത്തുകൊണ്ട് മലയാളം സംസാരിക്കുന്ന ഷക്കീലയുടെ സംസാരശൈലി പോലും മലയാളികൾ എപ്പോഴും ഏറ്റെടുക്കാറുണ്ട്. തമിഴകത്ത് വലിയ ആരാധക വൃന്ദം തന്നെയാണ് ഷക്കീലയ്ക്ക് ഉള്ളത്. ടെലിവിഷൻ പരിപാടികളിലൂടെയും മറ്റുമാണ് നടി ഇപ്പോൾ സ്വീകാര്യത നേടിയെടുത്തിരിക്കുന്നത്. ടെലിവിഷൻ പരമ്പരയുടെ ഭാഗമാണ് താരം ഇപ്പോൾ.
പ്രശസ്ത ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഷക്കീല വീണ്ടും എത്തിയപ്പോൾ അത് വലിയ തരംഗം തന്നെയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അധികമാർക്കും ഷക്കീല തിരിച്ചെത്തിയ വിവരം അറിയില്ലെങ്കിലും പലർക്കും ഇപ്പോഴും ഷക്കീല ഒരു ഹരമാണെന്ന് ഈ സീരിയൽ കാണുന്ന യുവതലമുറയുടെ എണ്ണം പറഞ്ഞാൽ മനസ്സിലാകും. സ്റ്റാർ മാജിക് ഷോയിൽ അടക്കം അതിഥിയായി ഷക്കീല എത്തിയിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ ഷക്കീല തുറന്നു പറഞ്ഞത് വൈറൽ ആയിരുന്നു. വിക്കിപീഡിയയിൽ തന്നെ കുറിച്ച് ഉള്ളതെല്ലാം തെറ്റാണെന്നാണ് ഷക്കീല പറയുന്നത്. തനിക്ക് സ്വന്തമായി വീടും ബിഎംഡബ്ല്യു കാർ ഉണ്ടെന്നാണ് അതിൽ പറയുന്നത്. എന്നാൽ താൻ ഇപ്പോഴും വാടകവീട്ടിലാണ് താമസം. 40 വർഷമായി ആ ഒരു വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്.
വാടക വീട് എവിടെ വേണമെങ്കിലും കിട്ടും എന്നാൽ 40 വർഷമായി ഒരേ വീട്ടിൽ തന്നെ താമസിക്കണമെങ്കിൽ താൻ എത്ര കറക്റ്റ് ആണെന്ന് അതിൽ നിന്നു തന്നെ മനസ്സിലാക്കുന്നില്ലേ എന്നാണ് ഷക്കീല ചോദിക്കുന്നത്. ദിവസം 4 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന കാലം ഉണ്ടായിരുന്നു എന്ന് ഷക്കീല പറയുന്നു. അഭിനയത്തിലൂടെ ഞാൻ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ചേച്ചി കൊണ്ട് പോയി. വീട്ടിൽ കാശ് വെച്ചാൽ ഇൻകം ടാക്സ് വരും താൻ സുരക്ഷിതമായി സൂക്ഷിക്കാം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സീറോയിൽ നിന്നാണ് പിന്നെ തുടങ്ങിയത് എന്നും ഷക്കീല പറയുന്നു. സമൂഹത്തെ നശിപ്പിച്ചു എന്ന് തരത്തിലൊക്കെ ചിലർ പറയാറുണ്ട്. ചെറുപ്പക്കാരോട് ഒന്നും എൻറെ സിനിമ കാണാൻ പറഞ്ഞിട്ടില്ല. 18 വയസ്സിന് മുകളിലുള്ളവർ കാണേണ്ടതെന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയല്ലേ.
നിങ്ങളെന്തിനാണ് അത് തെറ്റിച്ചത് അതിൽ നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് ഷക്കീല അവർക്ക് നൽകുന്ന മറുപടിയും ഉണ്ട്. മഞ്ജു വാര്യർ തനിക്ക് ഏറെ പ്രിയപ്പെട്ട നടിയാണെന്ന് സിനിമകൾ കാണാറുണ്ടെന്നും ഷക്കീല പറയുന്നു. മോഹൻലാലിനെ കുറിച്ച് ഓർക്കുമ്പോൾ ചോട്ടാ മുംബൈ എന്ന സിനിമയിൽ അഭിനയിച്ചതാണ് ഓർമ്മ വരുന്നു എന്നതും ഷക്കീല കുറിക്കുന്നുണ്ട്. ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതി എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷക്കീല എന്ന് പറയുന്നതാണ് വളരെ രസകരമായ ഒരു വാർത്ത. ആദ്യം എഴുതിയപ്പോൾ തോറ്റുപോയി. ആറോളം സ്കൂളിൽ പഠിച്ചു. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാം. അമ്മ തെലുങ്ക് സംസാരിക്കും, അപ്പ ഉറുദു സംസാരിക്കും, ചെന്നൈയിൽ ജനിച്ചുവളർന്നതിനാൽ തമിഴും അറിയാം.
മലയാള സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് മലയാളം പഠിച്ചത്. തമിഴും അറിയുന്നതുകൊണ്ട് തമിഴ് മലയാളം കലർന്ന ഭാഷയാണ് തനിക്ക് കൂടുതലും ഉള്ളത്. കേരളത്തിലെ ഭക്ഷണമാണ് എനിക്ക് ഏറ്റവും ഇഷ്ടം. കഞ്ഞിയും ചമ്മന്തിയും. മലയാളികളോട് എന്നും സ്നേഹമാണ്. ജീവിതം തന്നെ മാറ്റിമറിച്ച സിനിമയാണ് കിന്നാരത്തുമ്പികൾ. സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അതിൽ സന്തോഷമുണ്ടെന്നും താരം പങ്കുവെച്ചിരിക്കുന്ന വാക്കുകൾ തന്നെ എല്ലാവരും ഞെട്ടിച്ചു കൊണ്ടും , അനുഭവങ്ങൾ വളരെ രസകരമായി ഒരു സങ്കടത്തോടെയും പരാതിയുമില്ലാതെ തുറന്നു പറഞ്ഞതും ആരാധകർ കാണുന്നു.