90 കളില്‍ വന്‍ ആരാധക വൃന്ദം സൃഷ്ടിച്ച ഒരുപാട് നടിമാർ വന്നിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ന് നായിക നിലയിൽ നിന്ന് മാറി. ചിലർ സഹ നായിക വേഷത്തിലേക്ക് പോയപ്പോൾ ചിലർ സിനിമാരംഗം തന്നെ വിട്ടു. 90കളിലെ മുന്നിലെ നായിക നടി ആയിരുന്നു മധു. റോജ എന്ന സിനിമയിലൂടെ ആയിരുന്നു ഇന്നും മധു അറിയപ്പെടുന്നത്. 1992 ഇറങ്ങിയ ഈ മണി രത്നം സിനിമ വൻജനശ്രദ്ധ നേടി. ഒരു സിനിമ കൊണ്ട് മധുവിന്റെ പ്രശസ്തി കുതിച്ചുയർന്നു. അനശ്വരമായ ഒരു പിടി ഗാനങ്ങളും ഈ സിനിമയിൽ ഉണ്ടായിരുന്നു. അരവിന്ദ സ്വാമിയായിരുന്നു സിനിമയിലെ നായകൻ. മലയാള ചിത്രം യോദ്ധയിൽ നായിക വേഷം ചെയ്തതും മധുവാണ്. ഈ കഥാപാത്രവും ജനപ്രീതി നേടി. 1991 ഇറങ്ങിയ സിനിമയാണ് നടിയുടെ ആദ്യം പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടിയും ഭാനുപ്രിയയും ഗീതയും ആയിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ഒറ്റയാൾ പട്ടാളം എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമ രംഗത്തേക്ക് വരുന്നത്. കരിയറിലെ തിരക്കുകൾക്കിടയിൽ ആയിരുന്നു മധുവിന്റെ വിവാഹം. 1999 ലാണ് ആനന്ദ് ഷായെ മധു വിവാഹം ചെയ്തത്. ഒരു ഫോട്ടോഷൂട്ടിന് ഇടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം അഭിനയരംഗത്തിൽ നിന്ന് മധു പിന്മാറി. രണ്ടു പെൺമക്കളും ഇവർക്ക് ജനിച്ചു. 2008 ലാണ് പിന്നീട് സിനിമ ലോകത്തേക്ക് തിരിച്ചുവരുന്നത്. പിന്നീട് സഹ നായിക വേഷങ്ങളാണ് നടി ചെയ്തത്. സിനിമാരംഗത്തുള്ള തൻറെ തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് മധു. സിനിമാരംഗത്ത് നിന്ന് പിന്മാറിയ ശേഷം താൻ സിനിമ ലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നു എന്ന് മധു പറയുന്നു.
10, 12 വർഷത്തോളം അവരുമായി എൻറെ ബന്ധം നിലച്ചു. കാരണം സിനിമാരംഗം വിടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഇൻഡസ്ട്രിയുള്ളവരുമായി കോൺടാക്ട് വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ലെന്നും ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നില്ല. എനിക്ക് മതിയായി ഇൻഡസ്ട്രിയൽ നിന്ന് പുറത്തു പോകണമെന്ന് ചിന്തിയിരുന്നു അത്. അങ്ങനെയാണ് സിനിമാരംഗം വിടുന്നത്. പക്ഷേ ഇന്ന് എല്ലാവരിലേക്കും തിരിച്ചുവന്നു. രവീണയോടും ശില്പിയോടൊപ്പം പാർട്ടി ചെയ്തു. പല പരിപാടികളും ഞങ്ങൾ ഒത്തുചേർന്നു. ഞങ്ങൾ എല്ലാവരും വളർന്നു. വിവാഹം ചെയ്തു മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ലെന്നും മധു വ്യക്തമാക്കി.
വിവാഹശേഷം വ്യക്തി ജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ അഞ്ചുവർഷംകൊണ്ട് താനൊരു വീട്ടമ്മ മാത്രമായി കഴിയാൻ ആഗ്രഹിക്കുന്നില്ല എന്ന് സ്വയം മനസ്സിലാക്കി എന്നും നടി തുറന്നു പറഞ്ഞു. അടുത്തിടെ ശാകുന്തളം എന്ന തെലുങ്ക് സിനിമയിൽ മധു അഭിനയിച്ചിട്ടുണ്ട്. മേനക എന്ന കഥാപാത്രമാണ് നടി അവതരിപ്പിച്ചത്. സാമന്തയായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് മലയാളത്തിൽ അവസാനമായി മധു അഭിനയിച്ചത്. തിരിച്ചുവരവിൽ ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കാവേരി ദേവി, സൗന്ദര്യവല്ലി തുടങ്ങിയ സീരിയലുകൾ ആണ് ഇവ. ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി മധു എത്തി.