ജീവിതത്തിലെ പുത്തൻ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം വരദ. ഒരുപാട് നാളുകളായി മനസ്സിൽ ഒളിപ്പിച്ച സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് നടി. സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന ജനപ്രിയ പരമ്പരയിലെ നായികയായി എത്തിയതാണ് വരദ. 2014ൽ സീരിയൽ താരം ജിഷിൻ മോഹനേ വിവാഹം ചെയ്തു. ഒരു മകൻ കൂടി ദമ്പതിമാർക്ക് ഉണ്ട്.
ഇപ്പോഴിതാ സ്വപ്നഭവനം യാഥാർത്ഥ്യമാക്കിയ സന്തോഷമാണ് വരദ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നാളത്തെ എൻറെ സ്വപ്നം ഇന്നലെ യാഥാർഥ്യമായി. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടും പ്രാർത്ഥനകളോടും കൂടെ ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി. എന്റെ പപ്പയ്ക്കും മമ്മിക്കും ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി പറയുന്നു. അവർ ഇല്ലായിരുന്നുവെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്നെ ഇത്രയും നാൾ സപ്പോർട്ട് ചെയ്ത എൻറെ കൂടെ നിന്ന് എൻറെ സുഹൃത്തുക്കൾക്കും നന്ദി പറയാനുണ്ട്.
എന്നെ മാനസികമായി വൈകാരികമായും സപ്പോർട്ട് ചെയ്തതിന്. എൻറെ കൂടെ കട്ടയ്ക്ക് നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. ഫ്ലാറ്റിന്റെ പാലുകാച്ചൽ ചിത്രങ്ങളും വരദ പങ്കുവെച്ചിട്ടുണ്ട്. പ്രിയ നടിക്ക് ആശംസകൾ അറിയിച്ച് എത്തുകയാണ് ആരാധകർ. ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല എങ്കിലും വരദയും ജിഷിനും ഇപ്പോൾ പിരിഞ്ഞു നിൽക്കുകയാണ്.
വരദ തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളിൽ ഒന്നും ജിഷിന്റെ സാന്നിധ്യം ഇല്ലാതെ വന്നപ്പോഴാണ് ഇവർ തമ്മിൽ ബന്ധം പിരിഞ്ഞു എന്ന കാര്യം പ്രേക്ഷകർ ഊഹിച്ചെടുത്തത്. ജിഷിനെ കുറിച്ച് പലതവണ ആരാധകർ കമൻറുകൾ ചോദിച്ചുവെങ്കിലും വരദ അതിനൊന്നും മറുപടി നൽകിയിട്ടില്ല.
ഇതുവരെ രണ്ടുപേരും തങ്ങളുടെ ബന്ധത്തിന് എന്താണ് സംഭവിച്ചത് എന്നോ ബന്ധം വേർപെടുത്തി എന്നോ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. പുത്തൻ വീടിൻറെ പാലുകാച്ചൽ ചടങ്ങിലും ജിഷിൻ വരാതെ ആയപ്പോൾ ഇരുവരും തമ്മിൽ ബന്ധം വേർപെടുത്തിയ കാര്യം ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു.