ടെലിവിഷൻ അവതാരകനായി ജനപ്രീയത പിടിച്ചുപറ്റിയതാരമാണ് മിഥുൻ രമേശ്. പോസിറ്റീവ് ആയി സംസാരിക്കുന്ന വ്യക്തിയായാണ് അവതാരകർക്കിടയിൽ മിഥുൻ രമേഷ് വ്യത്യസ്തനാവുന്നത്. സ്ഥിരം ടെലിവിഷനിൽ കാണുന്ന വ്യക്തിയായതിനാൽ തങ്ങളുടെ സ്വന്തമായാണ് മിഥുനെ പ്രേക്ഷകർ കണ്ടത്. കോമഡി ഉത്സവം എന്ന പരിപാടിയാണ് നടനെ ഇത്രമേൽ ജനപ്രീയത വരാൻ കാരണമായത്. അടുത്തിടെ മിഥുന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുഖത്തിന് കോടൽ ഉണ്ടാക്കുന്ന ബെൽസ് പാഴ്സി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ നേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റായ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ അസുഖം ഏകദേശം പൂർണമായും മാറിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിഥുൻ. ഇത് എന്താണ് സംഭവിച്ചത് എന്ന് അറിയിക്കാനാണ് അന്ന് വീഡിയോ ഇട്ടത്. പിന്നീട് അത് വേറൊരു രീതിയിലുള്ള ചർച്ചയാവരുത്. ഇത് തണുപ്പടിച്ചാലോ ഇയർ ഇൻഫെക്ഷൻ വന്നാലോ വരാവുന്ന അസുഖമാണ്. നമ്മുടെ ഭാവങ്ങൾ നിയന്ത്രിക്കുന്ന ഞരമ്പ് ചുരുങ്ങും ഒരു മെഡിക്കൽ എമർജൻസി അല്ല. ഒരു ദിവസത്തിന് അകത്ത് അറിഞ്ഞു കഴിഞ്ഞാൽ എത്രയും വേഗം ചികിത്സ എടുത്താൽ 100% ചികിത്സിച്ച് ഭേദമാക്കാം എന്ന് മിഥുൻ രമേശ് പറഞ്ഞു. ഈ അസുഖം വന്ന ശേഷമാണ് ഇതേപോലെ വന്ന ഒരുപാട് പേരോട് സംസാരിച്ചത്. ഇത് മാറുന്നതിന് ഓരോരുത്തർക്കും ഓരോ സമയമായിരിക്കും.
ഇതിന്റെ ലക്ഷണങ്ങളെല്ലാം സ്ട്രോക്ക് പോലെയാണ്. പക്ഷേ ഇത് സ്ട്രോക്ക് അല്ല. ആണോ അല്ലയോ എന്നറിയാൻ ആശുപത്രിയിൽ പോകണമെന്നും മിഥുൻ വ്യക്തമാക്കി. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും സോഷ്യൽ മീഡിയയിലെ താരമാണ്. ഭാര്യയുമായി വഴക്കുണ്ടാവാറുണ്ട് എന്ന് മിഥുൻ രമേശ് പറയുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ പോലെയാണ് നമ്മുടെ ജീവിതം എന്ന് ഒരിക്കലും വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഭർതൃ ബന്ധത്തിൽ കോംപ്രമൈസ് എന്നതിനേക്കാൾ കോംപാക്ട്ബിലിറ്റി ആണ്. നമ്മുടെ ഈഗോ ആണ് ഹേർട്ട് ആകുന്നത്. അസുഖം വന്നപ്പോൾ എനിക്ക് വേണ്ടി മുഴുവൻ സമയവും നിന്ന് ഫിസിയോതെറാപ്പി മുഴുവൻ ചെയ്തത് അവളാണ്.
അങ്ങനെയുള്ള നല്ല കുറെ മൊമെന്റുകൾ ആലോചിച്ചാൽ കോംപാക്ട്ബിലിറ്റി താനെ വന്നോളും. നമുക്കൊരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ വീട്ടുകാരും കൂട്ടുകാരും ഒക്കെ ഉണ്ടാവും. പക്ഷേ തൊട്ടടുത്ത് നിൽക്കാൻ ആയിട്ട് ഒരാളെ ഉണ്ടാവും. അത് ഭർത്താവിൻ ആണെങ്കിൽ ഭാര്യ ഭാര്യക്ക് ആണെങ്കിൽ ഭർത്താവ്. അതില്ലാത്ത സാഹചര്യത്തിൽ ആ ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാവും. അതാണ് താൻ കണക്കാക്കുന്നതെന്നും മിഥുൻ പറഞ്ഞു. കുടുംബത്തോടൊപ്പം ദുബായിലാണ് മിഥുൻ താമസിക്കുന്നത്. ദുബായിലെ റേഡിയോ സ്റ്റേഷൻ ആയ ഹിറ്റ് 96.7 ഇൽ ആണ് മിഥുൻ പ്രവർത്തിക്കുന്നത്.
തനിക്ക് അസുഖം ബാധിച്ചപ്പോൾ ആരാധകരിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് അടുത്തിടെ മിഥുൻ സംസാരിച്ചിരുന്നു. വയസ്സായവർ വരെ വന്നു. കാണാൻ സാധിക്കാത്തവർ പ്രസാദം ആശുപത്രിയിൽ ഏൽപ്പിച്ചു പോയി. നിരവധി പേർ പ്രാർത്ഥിച്ചു. ചിലർ വിളിച്ച് നക്ഷത്രം ചോദിച്ച് പ്രാർത്ഥിച്ചു. പൂജിച്ച ചരടും പ്രസാദവും കൊണ്ടുവന്നെന്നും മിഥുൻ രമേശ് വ്യക്തമാക്കി. സിനിമ രംഗത്തുനിന്ന് മമ്മൂക്ക വിളിച്ചു. പിന്നീട് സുരേഷ് ഗോപി, ദിലീപ്, മഞ്ജുവാര്യർ അടക്കം എല്ലാവരും തന്നെ വിളിച്ച് ആരോഗ്യ വിവരം തിരക്കി എന്നും മിഥുൻ രമേശ് പറഞ്ഞു. അസുഖം വന്നാൽ ആരും തന്നെപ്പോലെ മൈൻഡ് ചെയ്യാതിരിക്കരുതെന്നും മിഥുൻ പറയുന്നു. നിവിൻ പോളിയുടെ സിനിമയിൽ അഭിനയിച്ചവരികയായിരുന്നു മിഥുൻ. ഇതിനിടയാണ് ഈ പ്രശ്നം വന്നത്.