ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ പുതിയ കുഞ്ഞ് ഓഫ് റോഡർ ജിമ്മ്നി അടുത്തവർഷം ജനുവരിയിൽ ദില്ലി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും.മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ജിമ്മ്നിയുടെ ഫൈവ് ഡോർ പതിപ്പാണ് ഇന്ത്യയിൽ എത്തുക.
മൂടിപ്പുതച്ചുള്ള രീതിയിൽ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്ന ജിമ്മ്നിയുടെ പല സ്പൈ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.പഴയ രീതിയിലുള്ള വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റുകളും, കറുത്ത അലോയ് വീലുകൾ,പിന്നിൽ ഒരു സ്പെയർ ടയർ എന്നിവ ചിത്രത്തിൽ കാണാനാവുമായിരുന്നു.
മാരുതിയുടെ ഏതൊരു പുതിയ വാഹനം പോലെ തന്നെ ജിമ്മ്നിയും കണക്ടിവിറ്റി ഫീച്ചറുകളിൽ ഏറെ മുന്നിലായിരിക്കും.ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ,സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ,യുഎസ്ബി ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും ആയി ഒരു ലൈഫ് സ്റ്റൈൽ ഓഫ് റോഡർ വാഹനമായാണ് ജിമ്മ്നിയെ കമ്പനി അവതരിപ്പിക്കുന്നത്.
100 ബിഎച്ച്പി കരുത്തും 130 എൻഎം ടോർക്കും നൽകുന്ന 1.5 L K15 പെട്രോൾ എൻജിൻ ആയിരിക്കും ജിമ്മ്നിക്ക് കരുത്ത് പകരുക.
5 സ്പീഡ് മാനുവൽ 6സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയർ ഓപ്ഷനുകളിൽ ജിമ്മ്നി ലഭ്യമാകുമെന്നാണ് സൂചന.ജിമ്മ്നി 5 സീറ്റർ,6 സീറ്റർ എന്നീ സീറ്റിംഗ് ഓപ്ഷനുകളിൽ ലഭ്യമാകും എന്നാണ് സൂചന.
മഹീന്ദ്ര ഥാർ,ഫോഴ്സ് ഗുർഖ എന്നിവയാണ് ജിമ്മ്നിയുടെ കരുത്തരായ എതിരാളികൾ.
ഈ ഇരു വാഹനങ്ങളും ഉടനെ തന്നെ തങ്ങളുടെ ഫൈവ് ഡോർ മോഡലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്.പൊതുവേ ഇന്ത്യക്കാർക്ക് ത്രീ ഡോർ വാഹനങ്ങളോട് പ്രീയമില്ലെങ്കിലും ഥാർ ൻറെ 3 ത്രീ ഡോർ പതിപ്പ് വൻ വിജയമായിരുന്നു.
3850 എംഎം നീളം,1645 എംഎം വീതി,1730 എംഎം ഉയരം എന്നിവ ആയിരിക്കും
5 ഡോർ ജിമ്മ്നിക്ക് ഉണ്ടാവുക.നിലവിലുള്ള ത്രീ ഡോർ ജിമ്മ്നിയെക്കാൾ 300 എം എം വീൽബേസ് കൂടുതലായിരിക്കും 5 ഡോർ മോഡലിന്.ലോ-റേഞ്ച് ട്രാൻസ്ഫർ ഗിയറുകളുള്ള പാർട്ട്-ടൈം 4WD സിസ്റ്റമാണ് ജിമ്മ്നിയെ ഏതു ദുർഘടം പിടിച്ച പാതയും കീഴടക്കാൻ കരുത്ത് പകരുക.