മലയാളികൾക്ക് ഏറെ സുപരിചിതരും അതുപോലെ വളരെയധികം ഇഷ്ടമുള്ളവരുമായ രണ്ടുപേരാണ് അമൃതയും അഭിരാമിയും. ചേച്ചിയും അനുജത്തിയുമായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിനിൽക്കുന്ന ഇവർ രണ്ടുപേരോടും ഉള്ള സ്നേഹം ആരാധകർ എപ്പോഴും അറിയിക്കാറുണ്ട്. ഇവർ രണ്ടുപേരുടെയും പാട്ടിലൂടെയാണ് ഇവരോടുള്ള സ്നേഹം ആരാധകർ കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാകാറുള്ളതാണ് ഇവരുടെ വിശേഷങ്ങൾ. ഗോപി സുന്ദറുമായുള്ള അമൃതയുടെ ഇപ്പോഴത്തെ ജീവിതത്തിലെപ്പോഴും അഭിരാമിയുടെ പേര് കൂടി ആളുകൾ വലിച്ചിടാറുണ്ട്. ഇതിനെക്കുറിച്ച് അഭിരാമി പ്രതികരിച്ച് എത്താറുണ്ട്.
എന്നാൽ ഇപ്പോൾ പുത്തൻ വ്ലോഗിൽ ഒരു ഇൻട്രോ നടത്തിയപ്പോൾ ആരാധകരെല്ലാം അത് ചോദിച്ച് എത്തിയിരിക്കുകയാണ്. നിങ്ങളാരും എൻറെ മുഖം കണ്ട് പേടിക്കരുത് ഞാൻ ചെറിയൊരു ട്രീറ്റ്മെൻറ് എടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ചില വ്യത്യാസം ഒക്കെ എൻറെ മുഖത്ത് കാണാൻ സാധിക്കുന്നത്. ഇപ്പോൾ കുറച്ച് ഭീകരമായി പോയല്ലേ? ഈ കണക്കിനുള്ള ഒരു ഇൻട്രോ ആണ് ഇപ്പോൾ അഭിരാമി തൻറെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്.
ഇതിന് പിന്നാലെയാണ് ഇതിന്റെ കാരണങ്ങളും വ്യക്തമാക്കുന്നത്. ചുണ്ടുകൾ വലുപ്പം വർദ്ധിപ്പിച്ച് ഭംഗി കൂട്ടാൻ വേണ്ടിയുള്ള ലിപ് ഫില്ലർ ചെയ്ത കാര്യമാണ് താരം വെളിപ്പെടുത്തുന്നത്. ശരീരത്തിൽ എവിടെയെങ്കിലും കുഴികൾ പോലെയുണ്ടെങ്കിൽ ഇഞ്ചക്ഷൻ എടുത്ത് അത് മാറ്റി സാധാരണഗതിയിലാക്കുന്ന രീതിയാണ് ഫില്ലർ. അഭിരാമി ഈ ചികിത്സ തന്റെ ചുണ്ടുകൾക്കാണ് നൽകിയിരിക്കുന്നത്. നിലവിൽ ലിപ് ഫില്ലറിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റേതായ ചില മാറ്റങ്ങൾ അഭിരാമിയുടെ മുഖത്ത് പ്രകടമായിട്ടുണ്ട്.
തന്റെ മുഖം കണ്ട് ആരും പേടിക്കരുത് എന്ന് മുൻകൂട്ടി പറഞ്ഞുകൊണ്ടാണ് ഗായിക ലിപ് ഫില്ലർ ചെയ്തു എന്ന കാര്യം കൂടി വീഡിയോയിലൂടെ ആരാധകരെ വെളിപ്പെടുത്തുന്നത്. വീട്ടിലെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ചെയ്ത സ്പെഷ്യൽ വീഡിയോയിലാണ് ലിപ് ഫില്ലറിനെ കുറിച്ച് അഭിരാമി പ്രേക്ഷകരോട് പറയുന്നത്. മുഖരൂപം ശരിയായ രീതിയിൽ ആക്കാൻ മുൻപും താൻ ഫില്ലറുകൾ ചെയ്തിട്ടുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു.