വളരെ കുറഞ്ഞ കാലം കൊണ്ട് ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെയും തെന്നിന്ത്യൻ സിനിമാലോകത്തിന്റെയും പ്രിയ നായികയായി മാറിയ താരമാണ് കീർത്തി സുരേഷ്.ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ദസറയാണ് കീർത്തിയുടെ ഏറ്റവും പുതിയ ചിത്രം.തെന്നിന്ത്യൻ താരം നാനിയാണ് ചിത്രത്തിലെ നായകൻ.ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രം ആയിട്ടാവും കീർത്തി എത്തുക എന്നാണ് ലഭിക്കുന്ന വിവരം.പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ വെന്നലെ എന്ന കഥാപാത്രമായാണ് കീർത്തി എത്തുക.ഇപ്പോഴിതാ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ചംകീല അഗലേശി’ എന്ന കീർത്തി തകർത്താടിയ ഗാനത്തിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.മറ്റാരുമല്ല കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ് ആണ് ഈ ഗാനത്തിന് വീഡിയോയിൽ നൃത്തം ചെയ്യുന്നത്.ഒരു വീഡിയോയിൽ ഗാനത്തിന് മേനക ഒറ്റയ്ക്ക് നൃത്തം ചെയ്യുകയും മറ്റൊരു വീഡിയോയിൽ മേനകക്കൊപ്പം ആദ്യ മകളുടെ ഭർത്താവ് നിതിനെയും കാണാനാകും.സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ് മേനകയുടെ ഈ നൃത്ത വീഡിയോ ഇപ്പോൾ.ഇൻസ്റ്റഗ്രാം റീലുകളിൽ ഏറെ ശ്രദ്ധേയമായ ഈ ഗാനം നിരവധി പേരാണ് നൃത്തച്ചുവടുകളുമായി പങ്കുവയ്ക്കുന്നത്.
നാനിയും കീർത്തിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ദസറ മാർച്ച് 30ന് ആണ് തിയേറ്ററുകളിൽ എത്തുക.ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്.നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധായകൻ അവിനാശ് കൊല്ലയാണ്.ഇതുകൂടാതെ തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്.
തമിഴില്‍ ആന്റണി ഭാഗ്യരാജിൻറെ സംവിധാനതെതിൽ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക.‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്.ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരി ആയിട്ടാണ് കീർത്തി അഭിനയിക്കുക.മെഹർ രമേഷ് ആണ് ചിത്രത്തിൻറെ സംവിധായകൻ.കീർത്തിയുടെ മാമന്നൻ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു. ഉദയ്നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്.