നിരവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നായികയാണ് തപ്സി പന്നു.ഇടയ്ക്കിടെ തൻറെ നിലപാടുകളിലൂടെയും പ്രതികരണങ്ങളിലൂടെയും ശ്രദ്ധ നേടാറുള്ള താരം കൂടിയാണ് തപ്സി.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ നൽകിയിരിക്കുന്ന ഒരു പോലീസ് കേസിനെ കുറിച്ചാണ് ബോളിവുഡ് സിനിമാലോകത്ത് ചർച്ച നടക്കുന്നുണ്ട്.മതവികാരം വ്രണപ്പെടുത്തി എന്ന കാരണം കാട്ടിക്കൊണ്ടാണ് ഈ കേസ് നൽകിയിരിക്കുന്നത്.
ബിജെപി എംഎല്‍എയുടെ മകന് എകലവ്യ സിംഗ് ഗൌര്‍ ആണ് തപ്സിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ പരാതികൾ നൽകിയിട്ടുണ്ട്.കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ആണ് ഇയാൾ മുൻപ് പരാതി നൽകിയിട്ടുള്ളത്.ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.സനാതന ധർമ്മത്തെ വളരെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള ആസൂത്രിതമായ ഇതെന്നാണ് പരാതിയിൽ പറയുന്നത്.
ലക്ഷ്മി ദേവി ഉള്ള ആഭരണം ധരിച്ച് മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു എന്ന രീതിയിലുള്ള ഒരു പരാതി ലഭിച്ചതായി ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.മുംബൈയിൽ മാർച്ച് 12ന് നടന്ന ലാക്മെ ഫാഷൻ ഷോയുടെ ഭാഗമായി നടന്ന റാംപ് വാക്കിൽ ആണ് ചുവന്ന നിറത്തിലുള്ള ശരീരം കാണിക്കുന്ന വസ്ത്രവും ലക്ഷ്മി ദേവിയുടെ ലോക്കറ്റ് ഉള്ള ആഭരണവും തപ്സി ധരിച്ചത്.’ചുവപ്പ് ഗൗണും,ആഭരണങ്ങളും അണിഞ്ഞ് രാജകുമാരിയെ പോലെ ഒരു വൈകുന്നേരം,റിലയൻസ് ജ്യുവൽസിന്റെ തഞ്ചാവൂർ കളക്ഷൻ തന്നെ വളരെയധികം ആകർഷിച്ചു.
തനിക്ക് ആഭരണങ്ങളോടുള്ള ഇഷ്ടം വർദ്ധിച്ചു.നിങ്ങളും ഈ ഷോറൂം സന്ദർശിക്കുക.ഇത്തരത്തിലായിരുന്നു റാംപ് വാക്കിൻറെ ചിത്രങ്ങൾക്കും,വീഡിയോയ്ക്കും താഴെ തപ്സി കുറിച്ചത്. തപ്സിയെ കേന്ദ്ര കഥാപാത്രമാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദൊബാര എന്ന ചിത്രമാണ് നടിയുടെ അവസാനം തിയേറ്ററുകളിൽ എത്തിയത്.ചിത്രം തിയേറ്ററുകളിൽ വലിയ രീതിയിൽ വിജയമായിരുന്നില്ല.ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത ക്രിക്കറ്റ് താരം മിതാലിരാജിന്റെ ജീവിതകഥ പറയുന്ന സബാഷ് മിത്തുവും മോശമല്ലാത്ത പ്രതികരണങ്ങൾ നേടിയ തപ്സിയുടെ ചിത്രമായിരുന്നു.