മലയാളികൾക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വളരെ കുറച്ച് സിനിമകളിലെ പാടിയിട്ടുള്ളൂ എങ്കിലും തൻറെ വ്യത്യസ്ത ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അഭയയ്ക്ക് സാധിച്ചിട്ടുണ്ട്. സംഗീത വേദികൾ ഒക്കെ നിറസാന്നിധ്യമാണ് അഭയ ഇപ്പോൾ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. പാട്ടിൽ മാത്രമല്ല മോഡലിങ്ങിലും വലിയ രീതിയിൽ താല്പര്യമുള്ള അഭയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്. ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന അഭയ പങ്കുവെച്ച വർക്കൗട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതേ സമയം പലപ്പോഴും സോഷ്യൽ മീഡിയയുടെ സദാചാരാക്രമണം നേരിടേണ്ടി വരാറുണ്ട്.
കൂടുതലും അഭയ പങ്കുവെക്കുന്ന ഗോൾഡ് ചിത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടാകാറുള്ളത്. എന്നാൽ അതിലൊന്നും താരം തളരാറില്ല. അതിലൊക്കെ ചുട്ട മറുപടിയുമായി അഭയ എത്താറുണ്ട്. കഴിഞ്ഞദിവസം ഇതുപോലെ തന്നെ പോസ്റ്റിനു താഴെ മോശം കമന്റുമായി എത്തിയ ആൾക്ക് അഭയ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. ‘സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പ മാർഗം നഗ്നത പ്രദർശനം തന്നെയാണ്. ആവറേജ് പാട്ടുകാരിയായ ഇവർക്ക് പിടിച്ചുനിൽക്കാൻ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാൻ ഓരോരോ” എന്ന് പറഞ്ഞ് ഒരാൾ ഇട്ട കമന്റിനാണ് അഭയ മറുപടി നൽകിയത്. സ്ത്രീകൾക്ക് വഴി പിഴയ്ക്കാനുള്ള മാർഗം പറഞ്ഞു തന്ന എൻറെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുണ്ട്.
പാട്ടും ഡാൻസും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ച് വിശകലനം ചെയ്യുകയും, ഇനിയും എത്രയോ സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥിച്ച് വിശകലനം ചെയ്യാനുള്ളതാണ്. കേരളത്തെയും ഇവിടെയുള്ള കുട്ടികളുടെയും മുഴുവൻ സാംസ്കാരിക ഉന്നമനം അദ്ദേഹത്തിന് ഭദ്രമാണ് എന്നുള്ളതാണ് എൻറെ ഒരു ആശ്വാസം. പ്രതികരിക്കില്ലെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കുമെന്നായിരുന്നു അഭയ പറഞ്ഞത്. എന്നാൽ ഇതിനു മുൻപും തന്റെ വസ്ത്രധാരണത്തിനെതിരെ വന്ന സദാചാര കമൻറുകൾക്ക് എതിരെ അഭയ പ്രതികരിച്ചിട്ടുണ്ട്. അഭിമുഖങ്ങളിലും മറ്റും അഭയ ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ നൽകിയ ഒരു അഭിമുഖത്തിലെ അഭയയുടെ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
നമുക്ക് എന്ത് കാര്യത്തിലായാലും ഉത്തരം നൽകേണ്ടത് ജനിപ്പിച്ച ദൈവത്തോട് മാത്രമാണെന്നാണ് അഭയ പറയുന്നത്. അദ്ദേഹം ഒരിക്കലും എന്തു വസ്ത്രം ധരിച്ചു എന്ന് ഒന്നും നോക്കാൻ പോകുന്നില്ല എന്നും അഭയ പറയുന്നു. ഞാൻ പണ്ടുമുതലേ വളരെ കൺവെൻഷൻ ആയി ജീവിക്കുന്ന വ്യക്തിയാണ്. ഫാമിലിയിൽ ഫിറ്റാവാത്ത വ്യക്തിയാണ് ഞാൻ. ആ ഒരു കൺവെൻഷൻ രീതിയിൽ ഞാൻ ഫിറ്റ് ആവില്ല. നമുക്ക് ഭക്ഷണവും സാമ്പത്തിക സഹായമോ അങ്ങനെയൊന്നും തരാത്ത ആളുകളാണ് നമ്മളെ കുറിച്ച് ഇങ്ങനെ ഓരോന്ന് കമൻറ് ചെയ്യുന്നത്. അവരുടെ അഭിപ്രായം ഒന്നും നമുക്ക് കേൾക്കേണ്ട കാര്യമില്ല. നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.
അവരുടെ അഭിപ്രായം ഒന്നും കേൾക്കേണ്ട കാര്യമില്ല എന്നും അഭയ പറയുന്നു. നമുക്ക് ആകെ ഉത്തരം പറയേണ്ടത് നമ്മളെ സൃഷ്ടിച്ചവരോട് മാത്രമാണ്. അത് ദൈവമാണ്. അദ്ദേഹത്തിന് നമ്മൾ എന്ത് ഡ്രസ്സ് ഇട്ടാൽ എന്ത് ഇട്ടിയില്ലെങ്കിൽ എന്താണ്. ഏതു വിധത്തിൽ എങ്ങനെ പോയാലും അദ്ദേഹത്തിന് കുഴപ്പമില്ല. നല്ല മനസ്സ് ഉണ്ടാവുക, ആളുകളോട് കരുണയോടെ പെരുമാറാൻ കഴിയുക എന്തൊക്കെയാണ് വലിയ കാര്യം. എന്ത് ഡ്രസ്സ് ഇട്ടു എന്നൊന്നും ദൈവം നോക്കുന്ന കാര്യങ്ങളല്ലെന്നും അഭയ പറയുന്നു. പാട്ടിൽ എന്നത് പോലെ തന്നെ ഫിറ്റ്നസിലും മോഡലിങ്ങിലും എല്ലാം അഭയ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. മോഡൽ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങളെല്ലാം അഭയ പരീക്ഷിക്കാറുണ്ട്. അതിൻറെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ കംഫർട്ട് ആണ് തനിക്ക് പ്രാധാന്യമെന്നാണ് വസ്ത്രധാരണത്തെക്കുറിച്ച് ചോദിക്കുമ്പോൾ അഭയ പറയാറുള്ളത്.