തെന്നിന്ത്യൻ സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ ആണ് നയൻതാര. 38 കാരിയായ നടി ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. പ്രതിഫലത്തിനും താരമൂല്യത്തിനും മുന്നിൽ നിൽക്കുന്ന നടി ഇന്ന് ജീവിതത്തിലെ നല്ല സമയത്താണ് ഉള്ളത്. രണ്ടു മക്കളുടെ അമ്മയാണ് നയൻസ്. ഭാര്യയും അമ്മയുമായ ശേഷം നടിക്ക് തിരക്കുകൾ ഏറെയാണ്. കാലങ്ങളായി സിനിമാരംഗത്ത് കണ്ടുവരുന്ന പല രീതികളും നയൻതാര തിരുത്തി. ഒരുകാലത്ത് ബോക്സ് ഓഫീസ് മൂല്യമുള്ള ഒരു നായിക നടി നയൻസിനു മുൻപിൽ ഇല്ലായിരുന്നു എന്ന് പറയാം.
അതിനാൽ തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകളും അധികം വന്നില്ല. സൂപ്പർസ്റ്റാർ സിനിമകൾ പാട്ടിനും ഡാൻസിനും മാത്രമായി നായകന്മാർ ചുരുങ്ങി. കരിയറിന്റെ തുടക്കത്തിൽ നയൻതാരയെ തേടി ഇത്തരം സിനിമകൾ ആയിരുന്നു വന്നിരുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാൻ തനിക്കിഷ്ടമല്ല എല്ലാ ഉത്തരവാദിത്വവും തന്റെ മേൽ ആയിരിക്കുമെന്നാണ് നയൻസ് തന്നെ അക്കാലത്ത് പറഞ്ഞത്. എന്നാൽ ഇതേ തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ അമരക്കാരിയായി മാറുന്ന കാഴ്ചയാണ് പിന്നീട് സിനിമ ലോകം കണ്ടത്. 2013 ശേഷമാണ് നയൻതാരയുടെ കരിയറിൽ വൻവളർച്ച ഉണ്ടാവുന്നത്. തുടരെ വന്ന സിനിമകൾ ഹിറ്റായത് നടിയെ തുണച്ചു.
രാജാറാണി, മായ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ നയൻസിനെ തേടിയെത്തി. പിന്നീടാണ് ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് നയൻതാര കുതിച്ചു കയറുന്നത്. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ഇപ്പോഴിതാ നയൻസിന്റെ ഭർത്താവ് വിഗ്നേഷ് ശിവൻ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. തൻറെ ഇരട്ട കുട്ടികളുടെ മുഴുവൻ പേര് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്നേഷ്. രുദ്രനീൽ എൻ ശിവൻ, ധൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്ക് ഇട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നു എന്ന് വിഗ്നേഷ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് എല്ലാവിധ ആശംസകളും ആണ് കമന്റുകളിൽ നൽകിയിരിക്കുന്നത്. അടുത്തിടെയാണ് വാടക ഗർഭത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉയിർ ഉലകം എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത് എന്ന് വിഘ്നേഷ് പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും ചെന്നൈയിൽ വെച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോൾ ആയിരുന്നു ഇരുവരും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. ഇത് പലവിധ അഭ്യൂഹങ്ങൾക്കും വഴിതെളിച്ചു.
പിന്നെയാണ് വാടക ഗർഭധാരണത്തിലൂടെ ആണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് വ്യക്തമായത്. ഇതിൻറെ പേരിൽ ചില വിവാദങ്ങളും ഉണ്ടായി. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചു എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാരിന് നിയമലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാദം ഇല്ലാതെയായത്. തെന്നിന്ത്യൻ താരങ്ങളിൽ വാടക ഗർഭധാരണം എന്ന മാർഗം സ്വീകരിച്ചവർ കുറവാണ്. അതേസമയം ബോളിവുഡ് ഹോളിവുഡിലും ഇത് പുതുമയുള്ളതല്ല. ഹോളിവുഡിൽ ഒട്ടനവധി താരങ്ങൾ ഈ മാർഗ്ഗം സ്വീകരിക്കുന്നവരാണ്.