മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. ഈ കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ഷംന കാസിമും ബിസിനസുകാരനായ ഷാഹിദ് ആസിഫ് അലിയും വിവാഹിതരായത്. ഇപ്പോഴിതാ 9 മാസം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ നടി അമ്മയായിരിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 9 മണിയോടുകൂടി തൻറെ കടിഞ്ഞൂൽ കൺമണിക്ക് ജന്മം നൽകുകയായിരുന്നു. ആൺകുഞ്ഞ് ആണ് ജനിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ് എന്നാണ് വിവരം.
ഡിസംബർ അവസാനത്തോടെ തൻറെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മയാകുവാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ദുബായിൽ വച്ചായിരുന്നു വിവാഹവും റിസപ്ഷനും എല്ലാം നടന്നത്. അതിനു പിന്നാലെ അമ്മയാകുവാൻ പോകുന്നു എന്ന വാർത്ത യൂട്യൂബ് ചാനലിലൂടെയാണ് ഷംന ആരാധകരെ അറിയിച്ചത്. കുടുംബത്തിന് ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന പങ്കുവെച്ചിരുന്നു.
നിരവധി ആരാധകരാണ് ഇപ്പോൾ താരത്തിനും ഭർത്താവിനും ആശംസകൾ അറിയിക്കുന്നത്. ഏഴാം മാസത്തെ വള കാപ്പ് ചടങ്ങ് എല്ലാം പൂർത്തിയാക്കിയാണ് ഷംന ദുബായിലേക്ക് പോയത്. മലയാളം, തമിഴ്, തെലുങ്ക്, ഭാഷകൾ ആയി തിരക്കേറിയ നടിയാണ് ഷംന. പൂർണ്ണ എന്ന പേരിലാണ് താരം ഇതര ഭാഷ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് ചുവട് വച്ചത്.
പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം അലിഭായി, കോളേജ് കുമാരൻ, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിൽ ശ്രദ്ധേയ ആകുന്നത്. തുടർന്ന് ശ്രീമഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.