ബാഷ് മൊഹമ്മദിൻറെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് സിദ്ദിഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്ന ‘എന്നാലും ന്റെളിയാ’ ജനുവരി 6 ന് തിയേറ്ററുകളിൽ എത്തും. മലയാളത്തിൽ പുതുവർഷത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായിക ഗായത്രി അരുൺ ആണ്.ചിത്രത്തിൻറെ സംവിധായകനായ ബാഷ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ സംഗീതസംവിധാനം നിർവഹിക്കുന്നത് വില്യം ഫ്രാൻസിസ് ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്. ബി കെ ഹരിനാരായണൻ ആണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്.ലെന,മീര നന്ദന്, ജോസ്ക്കുട്ടി,അമൃത,സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ചിത്രത്തിലെ നായികയായ ഗായത്രി.
പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് മനോജാണ്.ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഗൾഫിലെ കുടുംബപശ്ചാത്തലം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.ചിത്രത്തിന് ആദ്യം നൽകിയ ലൗ ജിഹാദ് എന്ന പേരിനെ തുടർന്ന് പല വിവാദങ്ങളും ഉണ്ടായിരുന്നു.പൂർണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുക.ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാർ അറക്കലും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാകുന്നു.
സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍,ക്യാമറ പ്രകാശ് വേലായുധൻ,സൗണ്ട് ഡിസൈൻ ശ്രീജേഷ് നായര്‍,ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടർ പാര്ത്ഥന്,പ്രൊഡക്ഷന്‍ ഡിസൈനർ അജി കുട്ടിയാണി,ലൈന്‍ പ്രൊഡ്യൂസർ ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്ട്രോളർ റിന്നി ദിവാകര്‍,കോസ്റ്റിയൂം ഇര്‍ഷാദ് ചെറുകുന്ന്,മേക്കപ്പ് സജി കാട്ടാക്കട,അഡ്മിനിസ്ട്രേഷന് & ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, വി.എഫ്.എക്സ് കോക്കനട്ട് ബെഞ്ച്,മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്,പി.ആര്.ഒ വാഴൂര്‍ ജോസ്, സ്റ്റിൽ പ്രേംലാല്‍,വിതരണം മാജിക് ഫ്രയിംസ് ഫിലിംസ് എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.