മലയാളികളുടെ പ്രിയങ്കരിയാണ് ധന്യ മേരി വർഗീസ്. സിനിമ താരമായാണ് ധന്യയെ മലയാളികൾ പരിചയപ്പെടുന്നത്. തലപ്പാവ്, വൈരം തുടങ്ങിയ ആരാധകർ ഓർത്തിരിക്കുന്ന ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകി എന്ന നിലയിലും ധന്യക്ക് കയ്യടി നേടാനായി. സിനിമയിൽ നിന്നും ഇടവേളയെടുത്ത് ധന്യ തിരികെ വന്നത് ടെലിവിഷൻ പരമ്പരകളിലൂടെയാണ്. സീതാകല്യാണം ആണ് ധന്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. സിനിമയിൽ നിന്നും നേടിയതിനേക്കാൾ കയ്യടിയും ജനപ്രീതിയും സീരിയലിലൂടെ നേടിയെടുക്കാൻ ധന്യയ്ക്ക് സാധിച്ചു. മലയാളികളുടെ സീതയായി മാറുകയായിരുന്നു ധന്യ. സീരിയലിൽ നിന്നും നേടിയ ജനപ്രീതിയുടെ കരുത്തിലാണ് ധന്യ ബിഗ് ബോസിലേക്ക് എത്തുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരിൽ ഒരാളായിരുന്നു ധന്യ. ടാസ്കുകൾ മികച്ച പ്രകടനം കാഴ്ചവച്ച ധന്യ ധാരാളം ആരാധകരെ നേടി. ഷോയുടെ അവസാനഘട്ടം വരെ എത്താൻ ധന്യക്ക് സാധിച്ചു. ബിഗ് ബോസിൽ വച്ച് തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ ധന്യ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പ്രതിസന്ധി കാലത്തെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ് താരം. വിവാദങ്ങളും തകർച്ചകളും ഒക്കെ ഉണ്ടാകുമ്പോൾ കൈത്താങ്ങായി അഭിനയ ലോകത്തു നിന്നും ആരെങ്കിലും വന്നിരുന്നു എന്ന് ചോദ്യത്തിനാണ് ധന്യ മറുപടി നൽകിയത്. എന്റെ ജീവിതത്തിൽ ഒരുപാട് തകർച്ചകൾ വന്നിട്ടുണ്ട്. ആ സമയത്തൊക്കെ കൈത്താങ്ങായി കൂടെ നിന്നു എന്ന് പറയാൻ ഇൻഡസ്ട്രിയിൽ നിന്ന് അധികമാരും ഉണ്ടായിരുന്നില്ല.
ആകെ വിളിച്ചതും എന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചതും ജയസൂര്യ ആണെന്ന് ധന്യ പറയുന്നു. ജയസൂര്യയുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നല്ല സൗഹൃദം ഉണ്ട്. എൻറെ വീട്ടിലൊക്കെ വന്നിട്ടുണ്ട്. അദ്ദേഹം വിളിച്ച് എൻറെ അമ്മയോട് കാര്യങ്ങൾ തിരക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ ഇൻഡസ്ട്രിയൽ അക്കാലത്ത് ഒരുപാടുണ്ടായിരുന്നു. അവരൊന്നും കാര്യമന്വേഷിച്ച് സമാധാനിപ്പിച്ചിട്ടോ സംസാരിച്ചിട്ട് പോലുമില്ലെന്ന് ധന്യ പറയുന്നു. വിവാദമായി മാറിയ സാക്ഷ്യം പറയൽ വീഡിയോയെ കുറിച്ചും ധന്യ മേരി വർഗീസ് സംസാരിക്കുന്നുണ്ട്. ഒരിക്കലും പള്ളിയിൽ പോയി സാക്ഷ്യം പറഞ്ഞപ്പോൾ അവർ അത് എടുത്ത് യൂട്യൂബ് ചാനലിൽ ഇടുമെന്ന് കരുതിയിരുന്നില്ല എന്ന് ധന്യ പറയുന്നു.
ലക്ഷക്കണക്കിന് ആളുകൾ കാണും എന്നും എന്നെ ട്രോളൻ ഇത്രയധികം ഒരുങ്ങി വരുമെന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരിക്കലും സാക്ഷ്യം പറയുന്നത് കാശ് മേടിച്ചിട്ടല്ല അവരെന്റെ അഭിപ്രായത്തിലും ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ നിന്നും അനുഭവത്തിൽ നിന്നുമൊക്കെയാണ് അത് പറയുന്നത് എന്ന് പറയുന്നു. ബിഗ് ബോസിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ബിഗ് ബോസിന് അകത്തുണ്ടായിരുന്നപ്പോഴും പുറത്ത് വന്ന ശേഷവും ഉള്ള മാറ്റങ്ങൾ പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല. ഒരുപാട് ട്രോമകൾ ഷോയിൽ എത്തിയ എല്ലാവർക്കും ഉണ്ടായിരുന്നു. ബിഗ് ബോസിലേക്ക് കയറുമ്പോൾ തന്നെ ഒരുപാട് സൗഹൃദങ്ങൾ കിട്ടും.
പക്ഷേ ഒരു നെഗറ്റീവ് എനർജി എവിടെയൊക്കെയോ ഉണ്ടാകും. ഒരുപാട് ദിവസങ്ങൾ നമ്മൾ അറിയില്ലാത്ത ഒരുപാട് ആളുകളുടെ കൂടെ പുറത്തെ ഒരു വിവരവും അറിയാതെ കഴിയുകയാണെന്ന് ധന്യ പറയുന്നു. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയശേഷം തനിക്ക് ഒരുപാട് പേരുമായി അധികം കോൺടാക്ട് ഇല്ല എന്നാണ് ധന്യ പറയുന്നത്. അതേസമയം എല്ലാവരോടും ഫോൺകോളും മറ്റുമായി സംസാരിക്കാറുണ്ടെന്നും ധന്യ പറഞ്ഞു. നടൻ ജോൺ ജേക്കബ് ആണ് ധന്യയുടെ ഭർത്താവ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ധന്യയും ജോണും.