ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം സാന്നിധ്യമായിരുന്ന നടിയാണ് ഐശ്വര്യ ഭാസ്കർ. സിനിമയിൽ എന്നതുപോലെ മിനിസ്ക്രീനിലും തിളങ്ങിയിട്ടുണ്ട് ഐശ്വര്യ. മലയാളത്തിൽ അധികം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്നും ഇടയ്ക്ക് ഒരു ഇടവേള എടുത്ത ഐശ്വര്യ സമീപകാലത്തായി വീണ്ടും സജീവമായിരിക്കുകയാണ്. ശാന്ത മീന എന്നാണ് ഐശ്വര്യയുടെ യഥാർത്ഥ പേര്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടി ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ പാത പിന്തുടർന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. 1990 ഒളിയമ്പുകൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
നരസിംഹത്തിലെ നായിക എന്ന നിലയിലാണ് ഐശ്വര്യയെ മലയാളികൾ കൂടുതൽ പരിചയം. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ഐശ്വര്യ സോപ്പ് ബിസിനസ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമേ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ചെയ്തു, റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഐശ്വര്യ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. അതിനിടെ ഐശ്വര്യയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നടൻ വിക്രമിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ. ശ്രീരാം സംവിധാനം ചെയ്ത 1992 പുറത്തിറങ്ങിയ ചിത്രമാണ് മീര. സിനിമയിൽ വിക്രമിനൊപ്പം ചെയ്ത ഒരു ചുംബനരംഗത്തിൽ പ്രണയം അല്ല പകരം ശർദ്ദിക്കാൻ ആണ് തനിക്ക് തോന്നിയത് എന്നാണ് ഐശ്വര്യ പറയുന്നത്. സിനിമയിലെ ചുംബനം ശരിക്കും ക്രൂരമായ ഒന്നായിരുന്നു എന്ന് ഐശ്വര്യ പറയുന്നു.
അത് ഒരു റൊമാൻറിക് കിസ്സ് ആയിരുന്നില്ല. സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിൽ ആണ് ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തിൽ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം. എനിക്ക് ദേഷ്യം വന്നു. എൻറെ വായ്ക്കുള്ളിൽ എല്ലാം വെള്ളം കയറി. വിക്രമിന്റെ വായിലും മൂക്കിലും എല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയമല്ല ശർദ്ദിക്കാൻ ആണ് വന്നത്. എങ്ങനെയോ ആ സീൻ എടുത്തു തീർക്കുകയായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ആ രംഗം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. തുടക്കത്തിൽ ഞങ്ങൾ ഭയങ്കര അടി ആയിരുന്നു. മീര സിനിമയിലും ഷൂട്ടിംഗ് സമയത്തും ഞങ്ങൾ അത്ര രസത്തിൽ ആയിരുന്നില്ല. രണ്ടുദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഞങ്ങൾ പതിയെ സംസാരിച്ചു പിന്നീട് സുഹൃത്തുക്കളായി ഇതൊക്കെ മറക്കാനാകാത്ത ഓർമ്മകൾ ആണെന്നും ഐശ്വര്യ വ്യക്തമാക്കി.
90 കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും തമിഴിലെ മലയാളത്തിലെയും ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഐശ്വര്യ. തമിഴ് വിക്രം പുറമെ രജനീകാന്ത് കമലഹാസൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മിനിസ്ക്രീനിലാണ് ഐശ്വര്യയെ കൂടുതലായി കാണുന്നത്. തമിഴ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. സിംഗിൾ മദർ ആണ് ഐശ്വര്യ ഭാസ്കർ. 1994 തൻവീർ അഹമ്മദിനെ വിവാഹം കഴിച്ചു താരം രണ്ടു വർഷത്തിനുള്ളിൽ വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഐശ്വര്യക്ക് ഒരു മകൾ ഉണ്ട്. മകൾക്കൊപ്പം ആണ് ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം.