മലയാളികളുടെ ഇഷ്ട താരമാണ് വിജയ് യേശുദാസ്. ഗായകനായും നടനായും എല്ലാം വിജയ് തിളങ്ങിയിട്ടുണ്ട്. യേശുദാസിന്റെ മകനായ വിജയ് അച്ഛൻറെ പാത പിന്തുടർന്നാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരിടം കണ്ടെത്താൻ വിജയിക്ക് കഴിഞ്ഞു. ഇടയ്ക്ക് വ്യക്തി ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് താരം. ഇപ്പോഴും പാട്ടും അഭിനയവും ഒക്കെയായി സജീവമായി നിൽക്കുകയാണ് വിജയ്. ഇപ്പോഴിതാ നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിജയ്. ഇത്ര വർഷമായെങ്കിലും തൻറെ മുഴുവൻ പേര് പറഞ്ഞാലേ ആളുകൾക്ക് അറിയാൻ സാധിക്കുകയുള്ളൂ അതിൽ വിഷമം ഉണ്ടെന്നു പറയുകയാണ് താരം. കരിയറിലെ മോശം അനുഭവങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നുണ്ട്. വിജയ് എന്നു പറഞ്ഞാൽ ഏതു വിജയ് എന്നാണ് ചോദ്യം.
മുഴുവൻ പേര് പറഞ്ഞാലേ മനസ്സിലാകു. അതിൽ വിഷമം ഉണ്ട്. അപ്പയുടെ പേര് ചേർത്ത് പറയുന്നതു കൊണ്ടല്ല. പകരം മുഴുവൻ പേര് പറയേണ്ടിവരുന്നു മനസ്സിലാവാൻ എന്നതിലാണ് വിഷമം എന്ന് വിജയ് പറഞ്ഞു. കരിയറിൽ വിഷമിക്കേണ്ടി വന്ന ചില സംഭവങ്ങളും താരം പങ്കുവെച്ചു. ഹിന്ദി സിനിമയിൽ പാടി എന്നാൽ പിന്നീട് മറ്റൊരാളുടെ ശബ്ദത്തിലാണ് ആ പാട്ട് വന്നത്. മറ്റൊരാളെ വെച്ച് പാടിക്കുന്നത് അറിയിച്ചിരുന്നു. കുഴപ്പമില്ല എന്നും പറഞ്ഞിരുന്നു. കാരണം തനിക്കത് ശീലമാണ്. ഇതുപോലെ സീനിയർ ആയ ഒരാൾ പാടിയ പാട്ട് പാടാനായി തന്നെ വിളിച്ചിട്ടുണ്ട് എന്ന് വിജയ് പറഞ്ഞു. അദ്ദേഹമാണ് പാടിയത് എന്ന് ആദ്യമേ പറഞ്ഞതുകൊണ്ട് ഞാൻ പാടിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കാരണമാണ് താനാ പാട്ട് പാടാതിരുന്നത്.
അതേസമയം താൻ പാടിയ പാട്ടുകൾ മറ്റുള്ളവർ പാടുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ശബ്ദത്തെ താരതമ്യം ചെയ്യുന്നത് കേൾക്കാൻ തനിക്ക് ഇഷ്ടമല്ല എന്നും വിജയ് പറഞ്ഞു. ഒരാളുടെ ശബ്ദവുമായി ഒരിക്കലും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഇയാൾ നന്നായി പാടി അയാൾ അത്ര നന്നായി പാടില്ലാ എന്നൊക്കെ പറയുന്നത് കേൾക്കാൻ ഇഷ്ടമല്ല. അങ്ങനെ പറഞ്ഞിടത്ത് നിന്ന് തന്റേതായ വോയിസ് ഉപയോഗിക്കേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ട് എന്ന് വിജയ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെ കുറിച്ചും വിജയ് സംസാരിച്ചു. എന്തെങ്കിലും ഇമോഷണൽ ഫീലിംഗ്സിൽ ആകും പോസ്റ്റിടുന്നത്. മനസ്സിലുള്ളത് അങ്ങനെ തന്നെ പറയും. എന്തിനാണ് പേർസണൽ കാര്യങ്ങൾ ഇങ്ങനെ വിളിച്ചു പറയുന്നത് എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്.
എല്ലാവരും വിചാരിക്കുന്നതുപോലെ ദാസേട്ടന്റെ മോൻ എന്ത് സുഖജീവിതമാണ് അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്നും വിജയ് യേശുദാസ് പറഞ്ഞു. അടുത്തിടെ ഫ്ലവേഴ്സ് ടിവി യിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകളുണ്ടെന്ന് വിജയ് തുറന്നു പറഞ്ഞിരുന്നു. മാനസികമായി പ്രശ്നങ്ങളില്ല എന്നും താരം വ്യക്തമാക്കി. പിന്നാലെയാണ് ഭാര്യ ദർശനയുമായി വിജയ് വേർപിരിയുകയാണെന്ന് വാർത്ത പുറത്തുവരുന്നത്. വിവാഹബന്ധം ഏർപ്പെടുത്തിയാലും മക്കൾക്ക് വേണ്ടി ഒന്നിക്കും എന്നാണ് വിജയും ദർശനയും പറഞ്ഞിട്ടുള്ളത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ആണ് വിജയും ദർശനയും വിവാഹിതരായത്. കുടുംബ സുഹൃത്തുക്കളായിരുന്നു ദർശനയുടെ കുടുംബം. അവൾ തങ്ങൾക്ക് മരുമകൾ അല്ല മകളാണെന്ന് ആയിരുന്നു യേശുദാസും ഭാര്യ പ്രഭയും പറഞ്ഞിരുന്നത്.