നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അജയ് ദേവ്ഗൺ.അതുപോലെതന്നെ ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്ന നിരവധി ആരാധകർ ഉള്ള നായികയാണ് അദ്ദേഹത്തിൻറെ പത്നി കാജോൾ.എന്നാൽ കാജോൾ ഇപ്പോൾ വലിയ രീതിയിൽ സിനിമ രംഗത്ത് സജീവമല്ല. ഇരുവരുടെയും മൂത്തമകളാണ് നൈസ.നൈസയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ചുവന്ന നിറത്തിലുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായാണ് നൈസയെ ചിത്രങ്ങളിൽ കാണാനാവുക.
അമ്മയുടെ അതേ ചിരി ആണ് കിട്ടിയിരിക്കുന്നത് എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ പങ്കുവയ്ക്കുന്നത്.കാജോൾ അജയദേവ്ഗൺ ദമ്പതിമാരുടെ മൂത്ത മകളാണ് നൈസ.നൈസയെ കൂടാതെ യുഗ് എന്നൊരു മകനും ഇരുവർക്കും ഉണ്ട്.നൈസ ചിത്രങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന് മുൻപും പല രീതിയിലുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്.അവൾ ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ്.അവൾക്ക് അഭിനയത്തോട് പാഷൻ ഉണ്ടോ എന്ന് തനിക്ക് അറിയില്ല.ഇതുവരെ അതുമായി ബന്ധപ്പെട്ട ആഗ്രഹങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും അജയ് ദേവ്ഗൺ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പക്ഷേ കുട്ടികളല്ലേ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കാലത്തിനനുസരിച്ച് മാറി വന്നേക്കാം എന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന ഈ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നൈസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ മുന്നോടിയാണെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലും ചില സ്വകാര്യ പരിപാടികളിലും നൈസ പ്രത്യക്ഷപ്പെടാറുണ്ട്.അടുത്തിടെ അഹമ്മദ്നഗറിലെ നിരാലംബരായ വിദ്യാർത്ഥികൾക്കായി സഹായം നൽകുന്ന പരിപാടിക്ക് നൈസ പങ്കെടുത്തിരുന്നു.
പരിപാടിയിൽ പങ്കെടുത്ത നൈസ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും സ്പോർട്സ് കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.താൻ ദിവസവും രണ്ട് മൂന്ന് പുസ്തകങ്ങൾ വായിക്കുമെന്നും അതിനാൽ പുസ്തക വായന വളരെ പ്രധാനമാണെന്നും ആ ചടങ്ങിൽ നൈസ വിദ്യാർത്ഥികളോടായി പറഞ്ഞിരുന്നു. സ്വിറ്റ്സർലാൻഡിൽ ആണ് നൈസ തന്റെ ഉന്നത വിദ്യാഭ്യാസം തുടരുന്നത്.തമിഴിൽ കാർത്തി നായകനായി എത്തിയ കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻറെ ഹിന്ദി റീമേക്കായ ഭോല ആണ് അജയ് ദേവ്ഗണിൻറെ ഏറ്റവും പുതിയ ചിത്രം.ഭോല ഈ മാസം അവസാനമാണ് തിയേറ്ററുകളിൽ എത്തുക.