ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ താരതമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും.ലോക ക്രിക്കറ്റിലെ തന്നെ മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ വിരാട് റെക്കോർഡുകൾ വാരിക്കൂട്ടി തന്റെ ഇതിഹാസ കരിയർ മുന്നോട്ടു കൊണ്ടുപോവുകയാണ്.അതുപോലെതന്നെ ബോളിവുഡ് സിനിമ ലോകത്തെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് അനുഷ്ക ശർമ.നിരവധി നാളത്തെ ഡേറ്റിങ്ങ് ശേഷം 2017 ഡിസംബർ 11നാണ് വിരാടും അനുഷ്കയും വിവാഹിതരായത്. ഇതിനുശേഷം 2021 ജനുവരി 11നാണ് ഇരുവർക്കും വാമിക എന്ന പെൺകുഞ്ഞ് ജനിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യൻ സ്പോർട്സ് ഓണേഴ്സ് അവാർഡ് ചടങ്ങിന്റെ റെഡ് കാർപെറ്റിൽ തിളങ്ങുകയാണ് ഈ താര ദമ്പതികൾ.ഇതിൻറെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.അതിനിടെ റെഡ് കാർപെറ്റിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയും ഇരുവരും പറഞ്ഞിരുന്നു.ഇരുവരോടും ആരാണ് ഡാൻസ് ചെയ്യാൻ കൂടുതൽ കാണിക്കുന്നത് എന്ന ചോദ്യത്തിന് വിരാട് ആണെന്നാണ് അനുഷ്ക പറഞ്ഞത്.ഇതുകേട്ട് അത്ഭുതപ്പെടുന്ന വിരാടിനെയും നമുക്ക് വീഡിയോയിൽ കാണാനാകും.ഭർത്താവിനു പാട്ടു പാടാനും ഡാൻസ് ചെയ്യാനും ഇഷ്ടമാണെന്ന് പറയുകയാണ് അനുഷ്ക.
‘ഞാനിപ്പോൾ മദ്യപിക്കാറില്ല പക്ഷെ ഒരിക്കൽ പാർട്ടിയിൽ പങ്കെടുക്കുന്ന സമയത്ത് രണ്ട് ഡ്രിങ്ക് കുടിച്ച ശേഷം ഞാൻ നൃത്തം ചെയ്തിരുന്നു.ആ ഒരു അവസ്ഥയിൽ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ല.അന്ന് എത്ര കുടിച്ചാലും എനിക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു’.വിരാട് പറയുന്നു.വളരെ സീരിയസായി ഒരു കാര്യം സംസാരിക്കുമ്പോൾ ആരാണ് അത് ശ്രദ്ധിക്കാതെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അത് വിരാട് ആണെന്ന് ഇരുവരും ഒരുമിച്ച് പറയുന്നു.വിരാടിന്റെ ഓർമശക്തിയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും അനുഷ്ക വേദിയിൽ പറഞ്ഞു.
തങ്ങൾ വളരെ അധികം പൊതുപരിപാടികളിൽ അങ്ങനെ പങ്കെടുക്കാറില്ലെന്നും ഒരുമിച്ച് ചിലവഴിക്കാൻ തിരക്കുകൾക്കിടയിൽ വളരെ കുറച്ച് സമയം മാത്രമാണ് ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ തങ്ങളുടെ കുട്ടിയുമായി ആ സമയം ചിലവഴിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നതെന്നും ഇരുവരും പറയുന്നു. വിരാട് ഇടയ്ക്കിടെ തനിക്ക് സർപ്രൈസുകൾ തരാൻ ശ്രമിക്കാറുണ്ട് എന്നും എന്നാൽ അതെല്ലാം തനിക്ക് പെട്ടെന്ന് മനസ്സിലായി പൊളിയാറുണ്ടെന്നും അനുഷ്ക പറയുന്നു.വേദിയിൽ വച്ച് ആർ ആർ ആറിലെ സൂപ്പർ ഹിറ്റ് ഗാനം നാട്ടു നാട്ടുവിന് വിരാട് വളരെ മികച്ച രീതിയിൽ ചുവടെ വയ്ക്കുന്നതും കാണാനാകും.