മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങി തെന്നിന്ത്യൻ സിനിമ ലോകത്തെ വൻ വിജയമായി മാറിയ ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയിൻ സെൽവൻ.രണ്ടു ഭാഗങ്ങളിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം മണി രത്നം ഒരുക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ചിത്രത്തിൻറെ ആദ്യഭാഗം റിലീസ് ചെയ്തത്.വിവിധ ഭാഷകളിൽ നിന്നുള്ള വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസിലും വൻ വിജയമാണ് നേടിയത്.ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം അടുത്തിടെ നിർമ്മാതാക്കൾ നടത്തിയിരുന്നു.ഈ വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ഇപ്പോഴിതാ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറാണ് ചിത്രത്തിൻറെ അണിയർ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.എ ആർ റഹ്മാന്റെ മാസ്മരികമായ സംഗീതവും,ചോള സാമ്രാജ്യത്തിലെ യുദ്ധങ്ങളും എല്ലാം ട്രെയിലറിൽ നമുക്ക് കാണാൻ സാധിക്കും.ആദ്യഭാഗം പ്രേക്ഷകർക്കും മുന്നിൽവച്ച് നിരവധി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം ഏപ്രിൽ 28ന് ആണ് തിയേറ്ററുകളിൽ എത്തുക. ഇളങ്കോ കൃഷ്ണൻ രചന നിർവഹിച്ച് ശക്തിശ്രീ ഗോപാലൻ ആലപിച്ച ചിത്രത്തിലെ’അഗ നഗ’എന്നൊരു ഗാനം നേരത്തെ പുറത്തു വിട്ടിരുന്നു.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവൽ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയത്.450 കോടിക്ക് മുകളിലാണ് പൊന്നിയിൻ സെൽവന്റെ ബോക്സ് ഓഫീസ് കളക്ഷൻ.മലയാളം,തമിഴ്,ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ആദ്യഭാഗം റിലീസ് ചെയ്തത്.രണ്ടാം ഭാഗവും അഞ്ചു ഭാഷകളിൽ തന്നെ ആണ് ഒരുങ്ങുക.ഐശ്വര്യ റായ്, വിക്രം,കാര്‍ത്തി,ജയം രവി,ജയറാം,തൃഷ,ഐശ്വര്യ ലക്ഷ്മി,ശരത് കുമാർ,പ്രഭു,പ്രകാശ് രാജ്,ലാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്.
2022ലെ കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്വന്. 24.25 കോടിയാണ് പിഎസ് 1 ന്റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ് കളക്ഷൻ.പൊന്നിയിൻ സെൽവൻറെ രണ്ടാം ഭാഗത്തിലായിരിക്കും ശരിക്കും യഥാർത്ഥ കഥ പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ലൈക്ക പ്രൊഡക്ഷൻസിനൊപ്പം മണി രത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കുണ്ട്.ചോള,ചേര രാജഭരണകാലത്തെ കഥയാണ് ചിത്രം പറയുന്നത്. രാജഭരണം നേടിയെടുക്കാൻ ചോളസാമ്രാജ്യത്തിൽ ഭരണാധികാരികൾ തന്നെ നടത്തുന്ന ചതികളും ഒക്കെയായിരുന്നു ആദ്യഭാഗത്തിൻറെ ഇതിവൃത്തം.