തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു എന്നാൽ ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കേരളത്തിലെ പാലക്കാട് സ്വദേശിയാണ് പി എസ് മണി. അരുൺകുമാർ അനിൽകുമാർ അജിത് കുമാർ എന്നിങ്ങനെ മൂന്ന് മക്കളാണ് അദ്ദേഹത്തിന് ഉള്ളത്. കൊൽക്കത്ത സ്വദേശിയായ മോഹിനിയാണ് അദ്ദേഹത്തിൻറെ ഭാര്യ. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പുറത്തിറങ്ങിയ വാർത്തകളിൽ നിന്നും വ്യക്തമാണ്.
അജിത് കഴിഞ്ഞദിവസം ശാലിനിക്കും മക്കൾക്കും ഒപ്പം അവധി ആഘോഷിക്കാൻ യൂറോപ്പിലേക്ക് പോയിരുന്നു. മരണവാർത്ത അറിഞ്ഞ ഉടൻതന്നെ അദ്ദേഹം ചെന്നൈയിലേക്ക് എത്തി. അജിത്തിന്റെ ആരാധകരും സിനിമ മേഖലയിലെ നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുകയാണ്. “ഞങ്ങളുടെ പിതാവ് പി എസ് മണി അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സ് ആയിരുന്നു. ഉറക്കത്തിലായിരുന്നു അന്ത്യം സംഭവിച്ചത്.
അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡിക്കൽ പ്രൊഫഷനുകൾ നൽകിയ പിന്തുണയ്ക്ക് ഈ നിമിഷം നന്ദി പറയുന്നു. പ്രത്യേകിച്ച് നാലുവർഷം മുൻപുള്ള അദ്ദേഹത്തിന്റെ തളർച്ചയെ തുടർന്നുള്ള പരിചരണങ്ങൾക്ക്. വിവരം അറിഞ്ഞ ആശ്വാസവാക്കുകളുമായി ഞങ്ങൾ അരികിലേക്ക് എത്തുന്ന സന്ദേശങ്ങൾക്കും അനുശോചനങ്ങൾക്കും നന്ദി.
സമയബന്ധിതമായി ഫോൺകോളുകളോട് പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ഞങ്ങൾ. ഇത് നിങ്ങൾ എല്ലാവരും മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിൻറെ അന്ത്യകർമ്മങ്ങൾ തികച്ചും കുടുംബത്തോടൊപ്പം ആയിരിക്കുമെന്നും ഈ അവസരത്തിൽ അറിയിക്കുന്നു. അരുൺകുമാർ അനിൽകുമാർ അജിത് കുമാർ എന്നിവർ സംയുക്തമായി നടത്തിയ പ്രസ്താവനയായിരുന്നു ഇത്.