ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തെ ശ്രദ്ധേയരായ യുവ നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ.ക്യൂൻ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സാനിയ അരങ്ങേറിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.അത്തരത്തിൽ താൻ അടുത്തിടെ നടത്തിയ ദുബായ് യാത്ര ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ ഒരു വീഡിയോയായി പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇപ്പോൾ. വീഡിയോ ഏറ്റെടുത്ത ആരാധകർ നിരവധി കമന്റുകളും താഴെ പങ്കുവെക്കുന്നുണ്ട്.
‘ദുബായ് ഡയറീസ്’എന്നാൽ ക്യാപ്ഷനോട് ആണ് സാനിയ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്.സുഹൃത്തുക്കളോടൊപ്പം ദുബായിൽ വിവിധ ഫുഡുകൾ ട്രൈ ചെയ്യുന്നതും ഡാൻസ് കളിക്കുന്നതും എന്നിവയെല്ലാം വീഡിയോയിൽ കാണാനാകും.ദുബായിലെ ബീച്ചിൽ ഹോട്ട് ബിക്കിനി ഡ്രസ്സിൽ താരം നിൽക്കുന്നതും വീഡിയോയിൽ കാണാനാകും.ഇതു കണ്ട് ആരാധകർ ചിന്നു ഒരുപാട് മാറിപ്പോയല്ലോ എന്ന രീതിയിലുള്ള കമന്റുകളും പങ്കുവെക്കുന്നുണ്ട്.മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖിയിലൂടെ ബാലതാരമായാണ് സാനിയ അഭിനയരംഗത്തേക്ക് എത്തുന്നത്.
പിന്നീട് ക്യാമ്പസുകളിൽ ഏറെ ശ്രദ്ധ നേടിയ ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി ഉള്ള വരവ് സാനിയയുടെ കരിയറിലെ വഴിത്തിരിവ് ആയിരുന്നു.ക്യൂൻ എന്ന ചിത്രത്തിനുവേണ്ടി മികച്ച നവാഗത നായികയ്ക്ക് ഉള്ള ഫിലിം ഫെയർ പുരസ്കാരം സാനിയയ്ക്ക് ലഭിച്ചിട്ടുണ്ട്.പിന്നീട് പ്രേതം,ലൂസിഫർ,ദ് പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളിലും സാനിയ വേഷമിട്ടിട്ടുണ്ട്. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി,സൈജു കുറുപ്പ്,സിജു വിൽസൺ,അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.
ചിത്രത്തിൽ വൈഷ്ണവി എന്ന ബൈക്ക് റൈഡർ ഗേൾ ആയാണ് സാനിയ എത്തിയത്.ചിത്രം പ്രതീക്ഷിച്ച രീതിയിൽ വിജയം കൈവരിച്ചില്ലെങ്കിലും ആണെങ്കിലും സാനിയയുടെ ഈ ചെറിയ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.സാറ്റർഡേ നൈറ്റ് എന്ന ചിത്രം മികച്ച പ്രമോഷനും പ്രതീക്ഷയും നൽകിയാണ് തിയേറ്ററുകളിൽ എത്തിയെങ്കിലും അത്ര മികച്ച വിജയം നേടാൻ ആയിരുന്നില്ല.നവീൻ ഭാസ്കർ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരുന്നത്.കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളി റോഷൻ ആൻഡ്രൂസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്.