നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.അത്തരത്തിൽ എല്ലാ അവയവങ്ങളും മികച്ച ആരോഗ്യത്തോടെ പ്രവർത്തിക്കുമ്പോൾ ആണ് നമ്മുടെ ശരീരം ആരോഗ്യമുള്ളതാവുന്നത്.അത്തരത്തിൽ പലരും ശരീര ആരോഗ്യം കാത്തുസൂക്ഷിക്കാൻ പലതരത്തിലുള്ള പ്രവർത്തനങ്ങളും ഭക്ഷണരീതികളും ശീലമാക്കാറുണ്ട്.അത്തരത്തിൽ നമ്മുടെ ശരീരത്തിൽ വളരെയധികം പ്രാധാന്യമുള്ളതും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതുമായ ഒന്നാണ് കുടൽ.
മലബന്ധം,ശരീരവണ്ണം,അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കും.അമിതവണ്ണം, വയറുവേദന എന്നിവ മലബന്ധം മൂലം ഉണ്ടാകാവുന്ന ശാരീരിക പ്രശ്നങ്ങളാണ്.വറുത്ത ഭക്ഷണങ്ങളോ നാരുകൾ കുറവുള്ളതോ ആയ ഭക്ഷണം കഴിക്കുക, ദിവസം മുഴുവൻ വളരെ കുറച്ച് വെള്ളം കുടിക്കുക എന്നിവയെല്ലാം മലബന്ധത്തിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.ഇതിൽ നന്നായി വെള്ളം കുടിക്കേണ്ടത് ശരീരത്തിന് മൊത്തത്തിൽ വളരെയധികം അത്യാവശ്യമായ ഒന്നാണ്.പഴങ്ങൾ നല്ല രീതിയിൽ കഴിക്കുന്നത് ശരീരത്തിൽ ജലാംശം വർദ്ധിക്കുന്നതിന് കാരണമാകുന്നു.
പഴങ്ങൾ,പച്ചക്കറികൾ,ബീൻസ്,പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയതും നാരുകൾ ഉള്ളതുമായ ഫലങ്ങൾ ഭക്ഷണത്തിൽ ഏറെ ഉൾപ്പെടുത്തുന്നത് മലബന്ധം കുറയ്ക്കുന്നതിന് സഹായകരമാണ്.അത്തരത്തിൽ മലബന്ധത്തെ ഒഴിവാക്കി നിർത്താൻ കഴിക്കാവുന്ന ചില ഫലങ്ങളെ കുറിച്ചാണ് ഇനി നാം പരിശോധിക്കുക.മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന പെക്റ്റിൻ എന്ന നാര് അടങ്ങിയിരിക്കുന്ന ആപ്പിൾ നന്നായി കഴിക്കുന്നതും മലബന്ധ സാധ്യത കുറയ്ക്കുന്നു.നരിൻജെനിൻ എന്നറിയപ്പെടുന്ന ഫ്ലേവനോളും, വൈറ്റമിൻ സിയും അടങ്ങിയിട്ടുള്ള ഓറഞ്ച് കഴിക്കുന്നതും മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.
വളരെയധികം ആരോഗ്യ ഗുണങ്ങളും ചർമ്മത്തിന് ഗുണകരവുമായ ഒന്നാണ് പപ്പായ.ശരീരത്തിലെ മാലിന്യ വിസർജ്യത്തെ സഹായിക്കുന്ന ഒന്നായ പപ്പായ കഴിക്കുന്നതും വളരെ നല്ലതാണ്.വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ധാരാളമായി അടങ്ങിയ ഉണക്കമുന്തിരി ധഹനപ്രക്രിയയെ സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതും കട്ടത്തൈരും ഫ്ളാക്സ് സീഡ് പൗഡറും മിക്സ് ചെയ്തു കഴിക്കുന്നതും ദഹനത്തിന് വളരെ നല്ലതാണ്.കട്ട തൈരിൽ ദഹനത്തെ സുഗമമാക്കുന്ന ബാക്ടീരിയകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.