ദിവ്യ ഉണ്ണിയും കാവ്യ മാധവനും സംവൃത സുനിലും അടക്കം നിരവധി നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചുള്ള സംവിധായകനാണ് ലാൽ ജോസ്. ഒരുപക്ഷേ ഏറ്റവും കൂടുതൽ പുതുമുഖ നായികമാരെ കൊണ്ടുവന്ന സംവിധായകനും ലാൽ ജോസ് ആയിരിക്കും. പലപ്പോഴും അവിചാരിതമായാണ് താൻ പുതുമുഖ നായകമാരിലേക്ക് എത്താറുള്ളത് എന്നാണ് ലാൽ ജോസ് പറഞ്ഞിട്ടുള്ളത്. ഇതിനുപുറമേ നായികയെ കണ്ടെത്താൻ റിയാലിറ്റി ഷോ വരെ ലാൽ ജോസ് നടത്തിയിട്ടുണ്ട്. അങ്ങനെ ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് ആൻ അഗസ്റ്റിൻ.
നടൻ അഗസ്റ്റിന്റെ മകളായ ആൻ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വളരെ ബോൾഡ് ആയ ഒരു പെൺകുട്ടിയെയാണ് ആൺ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ ആനിനെ നായികയായി കണ്ടെത്തിയ കഥ പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. ആനിനെ ആദ്യമായി കണ്ടത് ഒരു രസകരമായ ഓർമ്മയാണെന്ന് പറഞ്ഞാണ് ലാൽ ജോസ് തുടങ്ങിയത്. നേരത്തെ സിനിമയിലേക്ക് മറ്റൊരാളെയായിരുന്നു തീരുമാനിച്ചത് എന്നാൽ നേരത്തെ 5 ലക്ഷം വാങ്ങിയിരുന്ന ആൾ ആ ചിത്രത്തിന് 25 ലക്ഷം ചോദിച്ചപ്പോൾ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു.
അതിനിടെ സുഖമില്ലാതെ കിടക്കുന്ന അഗസ്റ്റിനെ കാണാൻ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയതായിരുന്നു അദ്ദേഹം. വീട്ടിൽ ചെന്നു വാതിൽ തുറന്നപ്പോൾ മുൻപിൽ ഷർട്ട് മാത്രം ധരിച്ച ഒരു പെൺകുട്ടി. അച്ഛൻറെ ഷർട്ട് ആണെന്ന് തോന്നുന്നു. ആരെയും കുസാത്ത ശരീരഭാഷയും സംസാരവും. ലാലു അങ്കിൾ ആണല്ലേ എന്ന ചോദ്യം. അഗസ്റ്റിന്റെ ചെറിയ മോളാണല്ലേ എന്ന് ചോദിച്ചു. അത് ശരി ഇന്നലെ ഞാൻ ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചപ്പോൾ അക്സെപ്റ്റ് ചെയ്തത് ഏതോ ചരക്ക് ആണെന്ന് വിചാരിച്ച് ആണല്ലേ. ചോദ്യം കേട്ടപ്പോൾ ഇവളാണ് കൊള്ളാമല്ലോ എന്ന് മനസ്സിൽ കരുതി. ഒരു കൂസലും ഇല്ല ഒരു മടിയുമില്ല അവളിൽ ഒരു എൽസമ്മ ഉണ്ടെന്ന് എനിക്ക് തോന്നിയെന്ന് ലാൽ ജോസ് പറയുന്നു.
ഒരു കസേരയും വലിച്ചിട്ട് നമ്മുടെ മുന്നിൽ കാലിന്മേൽ കാലും കയറ്റിവെച്ച് ഒരു ഇരിപ്പായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നിനക്ക് അഭിനയിക്കാൻ ഇഷ്ടമാണോ എന്ന് ഞാൻ ചോദിച്ചു. എന്തുകൊണ്ടില്ല എന്നായിരുന്നു മറുപടി എന്ന് ലാൽ ജോസ് ഓർക്കുന്നു. ഇത് കേട്ട അഗസ്റ്റിൻ ചേട്ടൻ നീ വെറുതെ അവൾക്കൊരു അവസരം കൊടുക്കണ്ട ജീവിതത്തിൽ ഇന്നുവരെ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല നിനക്കൊരു ബാധ്യതയാകും. അവസാനം നമ്മൾ തമ്മിലുള്ള സ്നേഹം ഇല്ലാതാക്കരുത്. കലാപരമായ ഒരു കഴിവും ഇല്ലാത്തവൾ ആണെന്ന് പറഞ്ഞു. അച്ഛൻ അങ്ങനെ പലതും പറയും എന്നായിരുന്നു ആനിന്റെ മറുപടി. നിങ്ങൾക്ക് താല്പര്യമുണ്ടോ സംവിധായകന്റെ കലയല്ലേ സിനിമ.
നിങ്ങൾക്ക് നായികയാക്കാൻ പറ്റുമോ. അടുത്തയാഴ്ച വരാമെന്ന് പറഞ്ഞിറങ്ങി. അടുത്തയാഴ്ച ഫോട്ടോഗ്രാഫർക്ക് അസോസിയേറ്റിനും ഒപ്പം പോയി. അവളെ എൽസമ്മയുടെ വേഷം ധരിപ്പിച്ചു. അപ്പോൾ ആനിന് പേടിയായി. അച്ഛൻ പറഞ്ഞ പോലെ നന്നായി ആലോചിച്ചിട്ട് മതി കേട്ടോ എനിക്ക് വലിയ പിടിയൊന്നുമില്ലെന്ന് പറഞ്ഞതായി ലാൽ ജോസ് പറയുന്നു. സെറ്റിൽ വന്ന് ആദ്യ ഷോട്ട് എടുക്കാൻ നേരത്ത് ലാലു അങ്കിളേ നിങ്ങൾക്ക് എങ്ങനെ ചെയ്യാൻ തോന്നി എന്നായിരുന്നു ചോദിച്ചത്.
ആള് പിന്നീട് മീനയിൽ അഭിനയിക്കാൻ വന്നപ്പോൾ അങ്കിളേ അത് അങ്ങനെയല്ല ഇങ്ങനെ ചെയ്താൽ ശരിയാകും എന്നൊക്കെ പറയാൻ തുടങ്ങിയെന്നും ലാൽ ജോസ് പറയുന്നു. അതേസമയം കുറച്ച് അധികമായി സിനിമകളിൽ ഒന്നും അത്ര സജീവമല്ല ആൻ അഗസ്റ്റിൻ. കഴിഞ്ഞവർഷം ഓട്ടോറിക്ഷക്കാരൻ്റേ ഭാര്യ എന്നൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിനു മുൻപ് 2017ൽ സോളോയിലും 2015ൽ നീനയിലും ആണ് ആൻ അഭിനയിച്ചത്.