നായക വേഷങ്ങൾ ചെയ്തു തുടങ്ങുന്ന സമയത്ത് ഷൈനിന്റെ നായികയായിട്ടുള്ള നടിയാണ് അനുശ്രീ. ഇരുവരും ഒന്നിച്ച ഇതിഹാസ വലിയ ഹിറ്റായ സിനിമയായിരുന്നു. ഷൈനിന്റെ മികച്ച സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇതിഹാസ ഉണ്ടാകും. അനുശ്രീയുടെയും തുടക്കകാലത്ത് സംഭവിച്ച സിനിമകളിൽ ഒന്നായിരുന്നു ഇതിഹാസ. കുറച്ചു വർഷങ്ങൾക്കു മുൻപുള്ള ഷൈനും ഇപ്പോൾ നാം കാണുന്ന ഇൻറർവുകളിൽ നിറഞ്ഞുനിൽക്കുന്ന ഷൈനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഒരിടയ്ക്ക് ഷൈനിന്റെ വർഷങ്ങൾക്കു മുൻപുള്ള അഭിമുഖങ്ങൾ ഒക്കെ വൈറൽ ആയപ്പോൾ ഇത് ഷൈൻ തന്നെയാണോ എന്ന് സംശയിച്ച് ആളുകൾ കമൻറ് ചെയ്തിട്ട് വരെയുണ്ട്.
ഷൈനുമായി നല്ല സൗഹൃദമുള്ള ആളാണ് അനുശ്രീ. രണ്ടുപേരും വളരെ ആഗ്രഹിച്ച് സിനിമയിലെത്തിയവരാണ്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ഷൈനെക്കുറിച്ച് അനുശ്രീ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴത്തെ ഷൈനെ കാണുമ്പോൾ തനിക്ക് ചിരി വരാറുണ്ടെന്നും, ഫോൺ എറിയുന്നത് കണ്ടിട്ട് എന്താണ് ഇവ ചെയ്യുന്നത് എന്ന് തോന്നി എന്നുമാണ് അനുശ്രീ പറയുന്നത്. ഇപ്പോഴത്തെ ഷൈനെ കാണുമ്പോൾ എനിക്ക് ചിരി വരാറുണ്ട്. എനിക്കറിയുന്ന ഒരു ഷൈൻ ഉണ്ട്. അവനിൽ നിന്നും ഇപ്പോഴുള്ള ഷൈൻ ആനയും ആടും തമ്മിലുള്ള വ്യത്യാസങ്ങളുണ്ട്. അത് അവൻറെ കഴിവുകൾ, സംസാരം എല്ലാ രീതിയിലും ഒരു ഡ്രാസ്റ്റിക് ചേഞ്ച് ആണ്. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഷൈൻ ആയിരുന്നു പണ്ട്.
അവൻ ഫോൺ എറിയുന്ന വീഡിയോ ആണെങ്കിലും കൗണ്ടർ അടിക്കുന്ന വീഡിയോ ആണെങ്കിലും ഇതെന്താണ് ഇവൻ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. അവൻ പറയുന്ന കാര്യങ്ങളെ കുറച്ചുകൂടി നോക്കിയപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. ഏറ്റവും സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ആൾ ഷൈൻ ആണ്. അവൻ പറയുന്ന കാര്യങ്ങൾ സത്യമാണ് അനുശ്രീ പറഞ്ഞു. ബിനു സദാനന്ദൻ സംവിധാനം ചെയ്ത ഇതിഹാസ 2014 ആണ് റിലീസ് ചെയ്തത്. നായക വേഷത്തിലേക്ക് ഷൈൻ എത്തിത്തുടങ്ങിയത് ഇതിഹാസം മുതലാണ്. വളരെ വ്യത്യസ്തമായ ഒരു കഥയായിരുന്നു ഇതിഹാസയുടെത്. സിനിമയുടെ പകുതി പിന്നിടുമ്പോൾ ഷൈൻ സ്ത്രീകളെ പോലെ പെരുമാറുന്നുണ്ട്.
സിനിമയിൽ ജാനകി എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്. ആൽവി എന്ന കഥാപാത്രത്തെയാണ് ഷൈൻ സിനിമയിൽ അവതരിപ്പിച്ചത്. ബാലു വർഗീസ് ആണ് സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. വർഷങ്ങളോളം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ക്യാമറയുടെ പിന്നിൽ നിന്ന് മുന്നിലേക്ക് ഷൈൻ എത്തിയത്. ഇപ്പോൾ ഷൈൻ ഇല്ലാത്ത മലയാള സിനിമകൾ തന്നെ കുറവാണ്. തെലുങ്കിലും അരങ്ങേറി കഴിഞ്ഞു. നാനിയുടെ അടുത്തിടെ പുറത്തിറങ്ങിയ ദസറ എന്ന സിനിമയിൽ ഷൈൻ ആയിരുന്നു വില്ലൻ. സംസാരം ഇൻറർവ്യൂകളിലെ പെരുമാറ്റം എന്നിവയെല്ലാം നിരന്തരമായി ട്രോൾ ചെയ്യപ്പെടുന്ന ഒന്നുകൂടിയാണ്.
അഭിമുഖങ്ങളിലെ തൻറെ പെരുമാറ്റത്തിന് പിന്നിൽ കൊറോണ വൈറസ് ആണ് കാരണമെന്ന് അടുത്തിടെ പറഞ്ഞത് വൈറൽ ആയിരുന്നു. കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങൾ ഉണ്ടായി എന്നാണ് ഷൈൻ പറഞ്ഞത്. അതിനുശേഷം ആണല്ലോ ഇതൊക്കെ പ്രശ്നമായത് ഇതൊക്കെ വൈറസിന്റെ ഒരു ആക്ടിവിറ്റുകൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. വായു മാർഗ്ഗവും ഭക്ഷണത്തിലൂടെയും ഒക്കെ കൊറോണ നമ്മുടെ ഉള്ളിലേക്ക് എത്തിയത്. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഈ വൈറസ് ഉണ്ട്. അത് നമ്മുടെ ഉള്ളിൽ എത്തുമ്പോൾ നമ്മുടെ ക്യാരക്ടറിലും മാറ്റം ഉണ്ടാകും എന്നാണ് ഷൈൻ പറഞ്ഞത്.