നിരവധി വർഷങ്ങളായി മലയാള സിനിമയുടെ അണിയറയിലും പിന്നീട് മുഖ്യധാര നടനായും തിളങ്ങിനിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ.തന്റേതായ സ്വദസിദ്ധമായ പ്രകടനത്തിലൂടെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ഷൈൻ. താൻ അവതരിപ്പിക്കുന്ന ഏതൊരു കഥാപാത്രവും തന്റേതായ രീതിയിൽ ഷൈൻ മനോഹരമാക്കാറുണ്ട്.ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് ഈ കഴിഞ്ഞുപോയ വർഷം മലയാളികൾക്ക് സമ്മാനിച്ചത്.ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം ആണെങ്കിലും അദ്ദേഹത്തിൻറെ കുടുംബ ജീവിതത്തെക്കുറിച്ചോ മറ്റു കൂടുതൽ കാര്യങ്ങൾ ഒന്നും പ്രേക്ഷകർക്ക് ഇതുവരെ വലിയ രീതിയിൽ അറിവില്ല.അഹാന കൃഷ്ണയ്ക്കൊപ്പം ഷൈൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന അടി എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഷൈൻ മനസ്സ് തുറന്നത്.തനിക്ക് സ്ത്രീകളോട് ഇടപഴകി വലിയ രീതിയിൽ പരിചയമില്ലെന്നും,ചിത്രത്തിൽ കല്യാണം കഴിക്കുന്ന ഒരു സീനിൽ താലികെട്ടാൻ അഹാനയാണ് പഠിപ്പിച്ചതെന്നും ഷൈൻ പറയുന്നു.
ഇതിനിടയിൽ താൻ വിവാഹം കഴിച്ചതും ഒരു കൊച്ചു ജനിച്ചു എന്നതും മറന്നുപോയി എന്ന് ഷൈൻ പറയുന്നുണ്ട്.തുടർന്ന് കുഞ്ഞിന്റെ കാര്യം എവിടെയും കേട്ടിട്ടില്ലല്ലോ എന്ന് അവതാരിക ഷൈനോട് ചോദിക്കുന്നുണ്ട്.അത് എന്തിനാണ് പറയേണ്ടത് പറയേണ്ട കാര്യം എന്താണ് എന്നാണ് ഷൈൻ തിരിച്ച് ചോദിക്കുന്നത്.പിന്നീട് കുഞ്ഞ് സുഖമായി ഇരിക്കുന്നു എന്നും സിയൽ എന്നാണ് പേര്,കുട്ടിക്ക് എട്ട് വയസ്സായി എന്നും ഷൈൻ പറയുന്നു.ഇരുവരും തമ്മിൽ പിരിഞ്ഞു കഴിഞ്ഞാൽ കുട്ടി ഏതെങ്കിലും ഒരു സൈഡിൽ വളരുന്നതാണ് നല്ലതെന്ന് ഷൈൻ പറയുന്നു.അവർ ഈ ഭൂഖണ്ഡത്തിൽ ഇപ്പോൾ ഇല്ല എന്നും ഷൈൻ പറയുന്നുണ്ട്.ഇരു സൈഡിലും വളർന്നാൽ കുട്ടി കൺഫ്യൂസ്ഡ് ആയി പോകുമെന്നും ഷൈൻ പറയുന്നു.
കുട്ടി കൺഫ്യൂഷൻ ആകുന്നതിനും ഭേദം ഒരു സൈഡിൽ നിന്ന് ഉള്ള കുറ്റം മാത്രം കേട്ട് വളരുന്നതല്ലേ നല്ലതെന്നും ഷൈൻ ചോദിക്കുന്നു.കുറ്റം പറഞ്ഞ് വളർത്തും എന്ന രീതിയിലല്ല താൻ പറയുന്നതെന്നും തനിക്ക് വിഷമം ഒന്നുമില്ല,എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ,അതിൽ നമ്മൾ സന്തോഷിക്കുക അല്ലെ വേണ്ടത്,എന്നും ഷൈൻ പറയുന്നു. കഴിഞ്ഞുപോയ വർഷം ഒരുപിടി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ആണ് പുറത്തിറങ്ങിയത്. തല്ലുമാല,പടവെട്ട്,കുമാരി,ഭീഷ്മ പർവ്വം,തമിഴിൽ വിജയിക്കൊപ്പം ബീസ്റ്റ് എന്നിവ ആയിരുന്നു കഴിഞ്ഞവർഷത്തെ ഷൈനിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.കൂടാതെ അഭിമുഖങ്ങളിലെ താരത്തിന്റെ സവിശേഷമായ പെരുമാറ്റങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.