ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലച്ചു എന്ന ഐശ്വര്യ സുരേഷ്. നടിയും മോഡലുമായ ലച്ചു മുൻപ് തന്റെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും കൂടുതൽ പരിചിതയാകുന്നത് ബിഗ് ബോസിൽ എത്തിയ ശേഷമാണ്. ആദ്യ ദിവസങ്ങൾ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മത്സരാർത്ഥികൾ ഒരാളാണ് ലച്ചു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ലച്ചുവിന് ഷോ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ തൻറെ ബിഗ് ബോസ് യാത്രയെ കുറിച്ച് അസുഖത്തെക്കുറിച്ച് നേരിടേണ്ടിവന്ന മോശം കമന്റുകളെ കുറിച്ചും ഒക്കെ മനസ്സ് തുറക്കുകയാണ് ലച്ചു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആർത്തവ സംബന്ധമായ പ്രശ്നങ്ങളും ശർദ്ദിയും കാരണമാണ് ലച്ചു ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങിയത്.
ആരോഗ്യം വീണ്ടെടുത്തെങ്കിലും ഇപ്പോഴും ചികിത്സയിൽ തന്നെയാണ് എന്ന് ലച്ചു പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ ഭക്ഷണരീതികൾ ഒക്കെ ആരോഗ്യത്തെ ബാധിച്ചു. ശർദ്ദി മാറാതെ വന്നതോടെ ശരീരം തളർന്നു ഞാനും തളർന്നും ആരോഗ്യമത്ര മോശമായപ്പോൾ എനിക്ക് പോകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. അത്രയും മോശമായിരുന്നു അവസ്ഥ. എനിക്ക് മാസത്തിൽ മൂന്ന് തവണ ആർത്തവം വന്നു. അതുകാരണമുള്ള ബുദ്ധിമുട്ടുകളും മൂഡ് സ്വിങ്സും. എൻറെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേനെ. ഞാൻ എനിക്ക് ലഭിച്ച പ്ലാറ്റ്ഫോമിനെ ബഹുമാനിച്ചു. അതുകൊണ്ട് ഞാൻ ഒന്നും ചെയ്തില്ല. എനിക്ക് വിട്ടുകൊടുക്കണം എന്നുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതിനേക്കാൾ വലുത് ഞാൻ നേരിട്ട് ഉണ്ടെന്നും ലച്ചു പറഞ്ഞു.
ബിഗ് ബോസിലെ വസ്ത്രധാരണത്തിന്റെ പേരിൽ ഹൗസിനു പുറത്തുണ്ടായ ചർച്ചകളെക്കുറിച്ച് സംസാരിച്ചു. മലയാളികളുടെ സാധാരണ ജീവിതശൈലിയിൽ നിന്ന് വ്യത്യസ്തമാണ് എന്റെ ജീവിതശൈലി. അതുകൊണ്ട് എന്റെ വസ്ത്രധാരണരീതി പരമ്പരാഗത ശൈലിക്ക് ചേർന്നതാകില്ല. അതാണ് ഞാൻ. ഷോയ്ക്ക് വേണ്ടി ഞാൻ അതിലൊരു മാറ്റവും വരുത്തിയിട്ടില്ല. എനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത് എന്നും, എൻറെ മൂഡിന് അനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത് എന്നും, എനിക്ക് എന്നെ തന്നെ സെക്സിയായി കാണണമെങ്കിൽ ഞാൻ ചർമം കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമെന്ന് മറക്കേണ്ടതെല്ലാം മറച്ചിട്ടുണ്ടല്ലോ. ചില സ്ഥലങ്ങളിൽ ഇതൊന്നും പ്രശ്നമില്ല പക്ഷേ നമ്മുടെ സമൂഹത്തിൽ പ്രശ്നമാണ് എന്നാണെങ്കിൽ അത് നമ്മുടെ സമൂഹത്തിൻറെ പ്രശ്നമാണ്.
കേരള സാരിയോ ഫോർമൽ സ്യൂട്ട് ധരിച്ച് സ്വിമ്മിംഗ് പൂളിൽ ഇറങ്ങണം ആയിരുന്നോ? എനിക്ക് അവിടെ നീന്തൽ വസ്ത്രങ്ങൾ ധരിക്കേണ്ടിവന്നു എന്നും ലച്ചു വ്യക്തമാക്കി. അതേസമയം മുൻപ് മിക്കവർക്കും നേരിടേണ്ടിവന്നത് പോലുള്ള സൈബർ ആക്രമണം ലച്ചുവിന് നേരെയും ഉണ്ടായിരുന്നു. എനിക്കെതിരെ വന്ന കമൻറുകൾ പലതും ഏറെ വേദനിപ്പിച്ചെന്നാണ് ലച്ചു പറയുന്നത്. ജീവിതകഥ തുറന്നു പറഞ്ഞത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറഞ്ഞു. പങ്കാളിയുടെ പ്രായത്തെ കളിയാക്കി. അങ്ങനെ പലവിധത്തിലുള്ള മോശം കമന്റുകൾ നേരിടേണ്ടിവന്നു എന്നും ലച്ചു പറഞ്ഞു. ഈ സമൂഹം ഇത്ര വൃത്തികെട്ടതാണെന്ന് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും തനിക്ക് വന്ന മെസ്സേജുകളിൽ നിന്നും മനസ്സിലായെന്നും താരം പറഞ്ഞു.
ഇതെല്ലാം കണ്ട് താൻ ഒരുപാട് കരഞ്ഞു. പക്ഷേ അതിനെയെല്ലാം മറികടക്കാൻ തന്നെ പങ്കാളി വളരെയധികം സഹായിച്ചു. സ്വന്തം പേര് പോലും ഇല്ലാതെ വന്ന ഓരോന്ന് പറയുന്നവരുടെ കമന്റുകൾ കണ്ട് അസ്വസ്ഥയാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു എന്നും ലച്ചു പറയുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മ്യൂസിക് വീഡിയോയുമായി ലച്ചു ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. നടൻ അക്ഷയ് രാധാകൃഷ്ണന് ഒപ്പം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.