മലയാള സിനിമയിൽ നിരവധി വർഷങ്ങളായി വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവ നടനായും ഒക്കെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ അഭിനേതാവാണ് സിദ്ദിഖ്.സിദ്ധിക്കും നടൻ ജയറാമും എല്ലാം ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിലെത്തുകയും മികച്ച സുഹൃത്തുക്കൾ ആയി ഇന്നും നിലനിൽക്കുകയും ചെയ്യുന്ന താരങ്ങളാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് ജയറാമിന്റെയും പാർവതിയുടെയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളായ ജയറാമും പാർവതിയും 30 വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരാകുന്നത്.അവരുടെ അക്കാലത്തെ പ്രണയദിനങ്ങളെ കുറിച്ചാണ് സിദ്ദിഖ് ഓർമ്മകൾ പങ്കുവെച്ചത്.’ഞാൻ പാർവതിയുടെ വീട്ടിലേക്ക് ഫോൺ ചെയ്യും.ആദ്യം അമ്മയോടായിരിക്കും സംസാരിക്കുക.ശേഷം ഫോൺ പാർവതിയ്ക്കു നൽകും.പാർവതിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ജയറാം ഫോൺ തട്ടിപറിച്ചെടുക്കും.പിന്നെ അവർ തമ്മിൽ സംസാരിക്കും.ഇടയ്ക്ക് ഒക്കെ തന്നെ പാർവതിയുടെ അമ്മ ഉച്ചയൂണ് കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കും.അപ്പോൾ ജയറാമും കൂടെ വരും.പക്ഷേ ജയറാം വീട്ടിലേക്ക് കയറാറില്ല.
ഞാൻ ഊണ് കഴിച്ചു വരുന്ന നേരം അത്രയും വെയിലും കൊണ്ട് എസി പോലും ഇടാതെ കാറിൽ ഇരിക്കും.ഭക്ഷണമൊക്കെ കഴിച്ച ശേഷം പാർവതി പറയും ഞാൻ അന്നാൽ സിദ്ദിഖിന്റെ കൂടെ ഒന്ന് പുറത്തു പോയി വരാമെന്ന്.പാർവതി മുൻ സീറ്റിൽ കയറും അപ്പോൾ പുറകിലെ സീറ്റിൽ ജയറാമും ഉണ്ടാകും,സിദ്ദിഖ് പറയുന്നു.എന്നിട്ട് അമ്പലത്തിലേക്കുള്ള വഴിയിൽ തന്നെ പുറത്തു നിർത്തി ഇരുവരും കാറിന് അകത്തിരുന്ന് കുറേനേരം സംസാരിക്കും അത്രയും നേരം താൻ വേയിൽ മുഴുവൻ കൊണ്ട് പുറത്തു നിൽക്കുമെന്നും സിദ്ദിഖ് പറയുന്നു.താൻ അന്ന് പാർവതിയുടെ അമ്മയെ വളരെയധികം പറ്റിച്ചു എന്നും അത് ഒരിക്കൽ ആ അമ്മ ഉണ്ടായിരുന്ന ഒരു വേദിയിൽ പറഞ്ഞിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു.
എങ്കിലും ജയറാമും പാർവതിയും ഇന്നും മലയാള സിനിമയിലെ തന്നെ നല്ല ദമ്പതികൾ ആയി കഴിയുന്നതിൽ സന്തോഷം ഉണ്ടെന്നും സിദ്ദിഖ് പറയുന്നു.ജയറാമിനെ പോലെ തന്നെ പാർവതിയും,ചക്കിയും,കാളിദാസും അടങ്ങുന്ന താരത്തിന്റെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്ത ജയറാമും പാർവതിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരതമ്പതിമാരാണ്.വിവാഹശേഷം സജീവ സിനിമ അഭിനയത്തിൽ നിന്ന് പാർവതി വിട്ടുനിന്നിരുന്നു.ഇപ്പോൾ മക്കൾക്കൊപ്പം ഇരുവരും ചെന്നൈയിലാണ് താമസിക്കുന്നത്.