അമിത രക്തസമ്മർദ്ദം ‘നിശബ്ദ കൊലയാളി’ എന്നാണ് അറിയപ്പെടുന്നത്. ശ്വാസതടസ്സം, തലവേദന, കാഴ്ചയിൽ മങ്ങൽ, മൂക്കിൽ നിന്നും രക്തസ്രാവം തുടങ്ങിയവയാണ് രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ. രക്തസമ്മർദ്ദം കുറയ്ക്കുവാനും നിയന്ത്രിക്കുവാനും പ്രധാനമായും മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചില അടുക്കളവൈദ്യങ്ങളിലൂടെ അമിത രക്തസമ്മർദ്ദത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. അത്തരത്തിൽ ഒരു അടുക്കളവൈദ്യമാണ് നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണപ്പെടുന്ന ഇഞ്ചി.
പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാനുള്ള ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഒരു മാർഗ്ഗം കൂടിയാണ് ഇഞ്ചി. പല ആരോഗ്യപ്രശ്നങ്ങൾക്കും പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു നാട്ടുവൈദ്യമാണ് ഇഞ്ചി. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഇഞ്ചിയിൽ ധാരാളമായി ഉണ്ട്. കടുത്ത വയറുവേദന വരുമ്പോൾ എൻജിനീരിൽ ഉപ്പിട്ട് കുടിക്കുന്നത് കണ്ടിട്ടില്ലേ? അതും ഒരു നാട്ടുവൈദ്യം തന്നെയാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മരുന്നുകൾ പതിവായി കഴിക്കുന്നത് മൂലം ആരോഗ്യപരമായ മാറ്റങ്ങൾ നമ്മുടെ ജീവിതശൈലിയിൽ കൊണ്ടുവരാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തസമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും നമുക്ക് ഉൾപ്പെടുത്താം. ഇഞ്ചി രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ രക്തക്കുഴലുകളിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാനും ഇഞ്ചി സഹായിക്കും.
ഇഞ്ചി എങ്ങനെ ഉപയോഗിക്കണം എന്നല്ലേ? ദിവസവും ഇന്ത്യ ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കും. എന്നിരുന്നാലും ഇത് അമിതമായി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രക്തസമ്മർദ്ദത്തിന് മാത്രമല്ല ഇഞ്ചി ചായ നല്ലത്. ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുവാനും ഇഞ്ചിച്ചായ നല്ലതാണ്.
ഇഞ്ചി നീര്, ഇഞ്ചി ചായ, ഇഞ്ചി ഉണക്കി പൊടിച്ചത് തുടങ്ങി ഇഞ്ചിയെ പല രീതിയിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇഞ്ചി ഉപയോഗിച്ചത് കൊണ്ട് മാത്രം രക്തസമ്മർദ്ദം പരിഹരിക്കാം എന്ന് കരുതരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഈ പ്രകൃതിദത്തം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.