ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് സൂരജ് തേലക്കാട്. കോമഡി വേദികളിൽ നിന്നുമാണ് സൂരജ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി സൂരജ് മാറി. പരിമിതികൾക്കുള്ളിൽ നിന്നും ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ് താരം. ബിഗ് ബോസിൽ പോയതോടുകൂടി അതുവരെ ഉണ്ടായിരുന്നതിലും ജനപ്രീതിയാണ് സൂരജ് നേടിയെടുത്തത്. മാത്രവുമല്ല കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കാനും കുട്ടി അഖിലിനെ പോലെയുള്ള നല്ല സൗഹൃദങ്ങൾ സ്ഥാപിച്ചെടുക്കാനും ഒക്കെ ബിഗ് ബോസ് ഷോയിലൂടെ സാധിച്ചിരുന്നു.
ബിഗ് ബോസിൽ പോയതോടുകൂടി തൻറെ വിശേഷങ്ങൾ സൂരജ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ചിലത് സഹോദരിയുടെ വിവാഹം അടക്കമുള്ള കാര്യങ്ങളാണ്. അത്തരത്തിൽ ഏറെ ആഗ്രഹിച്ചിരുന്നതിൽ ചിലതൊക്കെ സാധ്യമായെന്ന് പറഞ്ഞാണ് നടൻ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങളിൽ ഒന്ന് എന്ന് പറഞ്ഞു പുതിയൊരു പോസ്റ്റുമായിട്ടാണ് സൂരജ് എത്തിയിരിക്കുന്നത്. സ്വന്തമായി പുതിയൊരു കാർ വാങ്ങിയതിന്റെ സന്തോഷമാണ് താരം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സൂരജിനും കുടുംബത്തിനും ആശംസകൾ അറിയിച്ചു നിരവധി പേരാണ് ചിത്രത്തിന് താഴെ എത്തിയത്. ശരിക്കും സൂരജ് ഒരു മിടുക്കൻ ആണെന്നാണ് ആരാധകർ പറയുന്നത്. പലർക്കും നേടാൻ കഴിയാത്തത് കുറവുകൾക്കിടയിലും സ്വന്തം കഴിവുകൾ കൊണ്ട് നേടാൻ സാധിക്കുന്നുണ്ടല്ലോ. അതുതന്നെ വലിയ അനുഗ്രഹമാണ്. ഇനിയും മുന്നോട്ട് സ്വപ്നങ്ങളൊക്കെ സാധിച്ചു ജീവിക്കാൻ സൂരജിന് സാധിക്കട്ടെ എന്നൊക്കെയാണ് കമൻറുകൾ പലരും പറയുന്നത്.