മലയാളികൾ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എത്ര ചിന്തിച്ചാലും ഇതിന്റെ അവസാനം എന്തെന്ന് കണ്ടെത്താനായിട്ടില്ല. പറഞ്ഞുവന്നത് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തെ കുറിച്ച് തന്നെയാണ്. അവിടുത്തെ പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതും. മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ എങ്ങും ഇപ്പോൾ നിലനിൽക്കുകയാണ്. അവിടെ തീപിടുത്തം ഉണ്ടായതിനെ തുടർന്നുള്ള പുക ഇപ്പോഴും കൊച്ചിയെ ആകെ വലച്ചിരിക്കുകയാണ്.
ഇതിനെക്കുറിച്ച് പ്രതികരിച്ചും ഇതിനെക്കുറിച്ച് കാര്യങ്ങൾ പറഞ്ഞു പല താരങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ മലയാളത്തിലേ രണ്ടു വലിയ നെടുംതൂണുകൾ ഇതിനെക്കുറിച്ച് സംസാരിച്ചില്ല എന്ന വിമർശനം ആദ്യം ഇല്ലാതാക്കിയത് മമ്മൂക്ക ആയിരുന്നു. ഇതിന് പിന്നാലെ ഓരോ ചെറിയ താരങ്ങളും വലിയ താരങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ ഗൗരവമായി തന്നെ പറയാറുണ്ട്. ഇപ്പോൾ അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയങ്കരി നടി സരയൂ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മാന്യമായ വ്യക്തമായ ഒരു അഭിസംബോധന ഒരു അന്വേഷണം നെഞ്ചുറപ്പോടെ ഒരു വാക്ക്. എന്നാണ് സരയൂവിൻ്റെ വാക്കുകൾ.
നിരവധി പേർ ഇതിനോടകം തന്നെ ഈ വിഷപ്പുക കാരണം പൊറുതിമുട്ടി കൊച്ചിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ അവസരത്തിലാണ് പല നടീ നടന്മാരും ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. അക്കൂട്ടത്തിൽ തന്നെയാണ് നടി സരയു മോഹനും ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുറ്റവാളി ആരായാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്നത് ഒരു നാട്, അധികാരികൾ, നേതൃസ്ഥാനത്ത് ഉള്ളവർ, ഭരണ സ്ഥാനത്തുള്ളവർ മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ ഒരു വ്യക്തമായ ഒരു അഭിസംബോധന ഒരു അന്വേഷണം നെഞ്ചുറപ്പോടെ ഒരു വാക്ക്. ഒന്നും കാണാനില്ല എന്ന് സരയൂ പറയുന്നു.
വാക്കുകൾക്ക് വളരെയധികം മൂർച്ചയുണ്ട് എന്നും മലയാളികൾ പറയുന്നുണ്ട്. കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവരാണ് കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. കൊച്ചി എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവളാണ്. ആയിരുന്നു. ദുരന്തകയങ്ങളിൽ തുഴഞ്ഞ് ശീലമാണ്. അത് പ്രകൃതിദുരന്തമായാലും ഭരണദുരന്തമായാലും. പക്ഷേ അവഗണനകൾ വേദനയാണ് കുറ്റവാളി ആര് തന്നെയായാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികൾ, നേതൃസ്ഥാനത്ത് ഉള്ളവർ ഭരണ സ്ഥാനത്തുള്ളവർ മനസ്സിൽ കോറിയിട്ട വേദനയുണ്ട്. മാന്യമായ വ്യക്തമായ ഒരു അഭിസംബോധന ഒരു അന്വേഷണം നെഞ്ചുറപ്പോടെ ഒരു വാക്ക് ഒന്നും തന്നെ കാണാനില്ല.
മാരകമായ വിഷ പുക ശ്വസിച്ച് ആരോഗ്യം തീറെഴുതി കൊടുത്ത, പ്രളയത്തിലും കൊറോണയിലും അടിപതറിയെങ്കിലും വീണ്ടും സ്വപ്നങ്ങളിൽ അള്ളിപ്പിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴിൽ മാലിന്യമണവും കൊതുകുകടിയും ജീവിക്കുന്നവരുടെ ഇടയിൽ പുക മറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു. നാളെ ചീറിപ്പാഞ്ഞ് വരുന്ന വാഹനത്തിൽ ഓരം കൊടുത്തു കല്ലിനേക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി, വികസനം വന്ന പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗ പ്രകടനം കേട്ട് ചോര തിളക്കാനും നിങ്ങൾക്കില്ലാത്ത ലജ്ജ ഉള്ളതുകൊണ്ട് സാധിക്കില്ല. മടുത്തു വെറുത്തു ചുമ ഉറക്കത്തിലും പുക മൂടിയ ഫ്ലാറ്റകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല. തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല കിളികൾ പോലും ഇല്ല. നാട്ടിൽ നാളുകളായി ചെറുപ്പക്കാർ കൂടുവിട്ട് പറക്കുന്നു. ഇനി ഈ നാടിയില്ലാതെ ആകുമെന്ന് കാലമേ അറിയാൻ ബാക്കിയുള്ളൂ. ഇതാണ് സരയുവിന്റെ വാക്കുകൾ.