സംഗീത ലോകത്തെ മിന്നും താരമാണ് ഗൗരി ലക്ഷ്മി. ഗായിക എന്ന നിലയിൽ മാത്രമല്ല സംഗീത സംവിധാനത്തിലും ഗാനരചനയിലും എല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് ലക്ഷ്മി. ഈ അടുത്താണ് ഗൗരിയുടെ സംഗീത ആൽബം മുറിവ് പുറത്തിറങ്ങിയത്. സ്വന്തം അനുഭവങ്ങളിൽ നിന്നുമാണ് ഗൗരി മുറിവിന് ജന്മം നൽകിയത്. വരികൾ എഴുതി ഈണമിട്ട് പാടി ഗൗരി മുറിവ് ആരാധകരിലേക്ക് എത്തിച്ചു. തന്റെ ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളാണ് മുറിവ് എന്ന ആൽബം ഒരുക്കാൻ ഗൗരിയെ പ്രേരിപ്പിച്ചത്. മുറിവുകൾ മറച്ചുവെക്കാൻ ഉള്ളതല്ല എന്നാണ് ഗൗരി പറയുന്നത്.
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യം പ്രധാനപ്പെട്ടതാണെന്നും ഗൗരി വിശ്വസിക്കുന്നു. ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്ന് സംസാരിക്കുകയാണ് ഗൗരി. കോവിഡ് കാലത്താണ് ബോറൈൻ ആൻഡ് പേഴ്സണാലിറ്റി ഡിസോഡർ ഉണ്ടെന്ന് തിരിച്ചറിയുന്നത്. ബിപിഡി രോഗമല്ല വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് ഗൗരി പറയുന്നത്. സ്വയം കുറ്റപ്പെടുത്തുക തനിച്ചിരുന്ന് കരയുക സ്വയം മുറിവേൽക്കുക ഇതെല്ലാം ആയിരുന്നു എനിക്ക് ഉണ്ടായ ലക്ഷണങ്ങൾ എന്നും ഗൗരി പറയുന്നു. കയ്യിൽ ബ്ലേഡോ മൂർച്ചയുള്ള ഏതെങ്കിലും വസ്തു കൊണ്ട് വരയും.
മരിക്കണമെന്ന് ഓർത്തായിരുന്നില്ല മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണെന്നാണ് ഗൗരി പറയുന്നത്. ബി പി ഡി പലതരമുണ്ട് ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമെ പ്രകടിപ്പിക്കും. എൻറെ ലക്ഷണങ്ങൾ ഉള്ളിൽ തന്നെയായിരുന്നു അതുകൊണ്ട് ഞാൻ നേരിട്ട് ബുദ്ധിമുട്ട് വീട്ടിൽ ആരും അറിഞ്ഞില്ലായിരുന്നു എന്നും ഗൗരി പറയുന്നു. അതേസമയം ഇനി വീട്ടിൽ പ്രകടിപ്പിച്ചാലും വെറുതെ തോന്നുന്നതാണ് ദാ അവരെ നോക്ക് അവിടെ എന്തൊക്കെ പ്രശ്നങ്ങൾ ആണ് നിനക്ക് എന്ത് പ്രശ്നങ്ങളാണ് ഉള്ളത് എന്നൊക്കെയാണ് മറുപടി കിട്ടുക എന്നും ഗൗരി ചൂണ്ടികാണിക്കുന്നു.
വിഷമഘട്ടത്തിൽ തനിക്കൊപ്പം നിന്നത് പങ്കാളിയായ ഗണേഷ് ആണെന്നാണ് ഗൗരി പറയുന്നത്. ആദ്യമായി താൻ പറയുന്നത് കേൾക്കാൻ മനസ്സു കാണിച്ചത് കല്യാണശേഷം ജീവിതപങ്കാളി ഗണേശും ആ കാലത്ത് ജീവിതത്തിലെത്തിയ സുഹൃത്തുക്കളും ആണ്. അത്രയും കാലം ബുദ്ധിമുട്ട് തുറന്നു പറയുമ്പോൾ എല്ലാം അതെല്ലാം തോന്നലാണെന്ന് പറഞ്ഞു നിസ്സാരമാക്കുന്നവരും കണ്ടില്ലെന്ന് നടിക്കുന്നവരുമായിരുന്നു ചുറ്റുമെന്നും ഗൗരി തുറന്നു പറയുന്നു. ഗണേഷ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും സ്വയം തെറാപ്പി എടുക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെയാണ് ഗൗരി തെറാപ്പിയിലേക്ക് എത്തുന്നത്.
ചെന്നൈയിൽ ആയിരുന്നപ്പോൾ തെറാപ്പി എടുത്തു. പിന്നീട് നാട്ടിലെത്തി തുടക്കത്തിൽ എല്ലാം നന്നായി പോയി എന്നാൽ കോവിഡ് കാലത്ത് ഗൗരിയുടെ അവസ്ഥ വീണ്ടും മോശമായി. ഇതോടെ വീണ്ടും തെറാപ്പിയിലേക്ക് ഒന്നര വർഷം മുമ്പാണ് ഗൗരി ഇപ്പോൾ കാണുന്ന സൈക്കോളജിസ്റ്റ് അടുത്ത് എത്തിയത്. അതോടെ ജീവിതം തന്നെ മാറിയെന്ന് ഗൗരി പറയുന്നത്.
വ്യക്തി എന്ന നിലയിൽ എനിക്ക് ഇത്രയും മൂല്യമുണ്ടെന്ന് തിരിച്ചറിയാൻ തുടങ്ങിയെന്ന് താരം പറയുന്നു. വിവാഹശേഷം മോഹിച്ചു ഗർഭിണിയാണെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അബോഷൻ ചെയ്യേണ്ടി വന്നു. ആ അവസ്ഥ മാനസികമായി തളർത്തി. കുട്ടികൾ ഒന്നും ഇല്ലേ എന്ന് ചോദ്യം ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോൾ അത്തരം സാഹചര്യങ്ങളിൽ നേരിടാൻ പഠിച്ചു എന്നും ഗൗരി കൂട്ടിച്ചേർക്കുന്നുണ്ട്.