യൂട്യൂബറും സോഷ്യൽ മീഡിയ താരവുമായ അസ്ല മാർലിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എൻഗേജ്മെന്റിന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്നേ തന്നെ എൻഗേജ്മെൻറ് പ്രിപ്പറേഷൻസ് ഒക്കെ വീഡിയോസ് സോഷ്യൽ മീഡിയ വഴി അസ്ല മാർലി പങ്കുവെച്ചിരുന്നു. ഗംഭീര മേക്ക് ഓവറിൽ ആയിരുന്നു അസ്ലയുടെ എൻഗേജ്മെൻറ് ലുക്ക്. ചെക്കൻ എത്താത്തത് കൊണ്ട് തന്നെ വീട്ടുകാർ വന്നായിരുന്നു എൻഗേജ്മെൻറ് ചെയ്തത്. പ്രതിശ്രുത വരന് എൻഗേജ്മെന്റിന് എത്താൻ കഴിയാത്തതുകൊണ്ട് തന്നെ വീഡിയോ കോളിലൂടെ ആയിരുന്നു അസ്ലയെ കണ്ടത്.
കുറച്ചു മാസങ്ങൾക്കു മുന്നേ ആയിരുന്നു അസ്ലയുടെ ആദ്യത്തെ എൻഗേജ്മെൻറ്. അത് ബ്രേക്ക് അപ്പ് ആയതിനുശേഷം പുത്തൻ എൻഗേജ്മെൻറ് വീഡിയോ ആണ് അസ്ല പങ്കുവെച്ചിരിക്കുന്നത്. അസ്ലയും വരൻ അംജീഷും നല്ല ജോഡികൾ ആണെന്ന് തന്നെയാണ് ആരാധകർക്കും പറയാനുള്ളത്. ഗംഭീര മേക്കോവറിൽ എത്തിയ അസ്ലയെ കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. വർഷങ്ങളായി സ്നേഹിച്ചിരുന്ന ഒരു യുവാവുമായി അസ്ലയുടെ എൻഗേജ്മെൻറ് ആദ്യം കഴിഞ്ഞതായിരുന്നു.
അസ്ലയുടെ യൂട്യൂബ് വീഡിയോയിലൊക്കെ ആ യുവാവ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ ബ്രേക്ക് അപ്പിന് ശേഷം ഒരുപാട് മോട്ടിവേഷൻ വീഡിയോയും ഒക്കെ ആയി സോഷ്യൽ മീഡിയയിൽ സജീവമായായിരുന്നു. വിവാഹം ചെയ്യുന്ന ആൾ വിദേശത്തായതുകൊണ്ട് തന്നെ എൻഗേജ്മെന്റിന് എത്താൻ പറ്റാത്ത വിവരം സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു.
എൻഗേജ്മെൻറ് ഒരുക്കങ്ങളുടെ വീഡിയോകൾ ഒക്കെ കുറച്ചു ദിവസങ്ങൾക്കു മുൻപ് അസ്ല തൻറെ യൂട്യൂബ് ചാനൽ വഴി പങ്കിട്ടിരുന്നു. നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും രംഗത്ത് എത്തിയിട്ടുള്ളത്. അംജീഷ് ഷാജഹാൻ എന്നാണ് അസ്ലയെ വിവാഹം കഴിക്കാൻ പോകുന്ന വരന്റെ പേര്. ഹില എന്നാണ് അസ്ലയുടെ യഥാർത്ഥ പേര്.