പ്രേക്ഷകർ വളരെയധികം ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്ന ചിത്രമാണ് സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ജിന്ന്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നത്. അന്നുമുതൽ പ്രേക്ഷകർ വളരെയധികം ക്ഷമയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 30ന് തിയറ്ററുകളിൽ എത്തും. ഒരു ജിന്നിൻ്റെ കഥ പറയുന്ന ചിത്രത്തിൽ ജിന്നായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം സൗബിൻ ആണ്. കണ്ണൂർ സ്ലാങ്ങിൽ ഒരുക്കിയ ചിത്രത്തിൻറെ ട്രെയിലർ ടീസറിനേക്കാൾ മികച്ചത് ആയിരുന്നു. അതുകൊണ്ടുതന്നെ ചിത്രം ട്രെയിലറിനേക്കാൾ കിടിലൻ ആയിരിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
തൻറെ വ്യത്യസ്തമായ അഭിനയത്തിലൂടെ എപ്പോഴും മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് സൗബിൻ. സംവിധായകൻ ഭരതന്റെയും കെപിഎസി ലളിതയുടെയും മകൻ എന്ന നിലയിൽ മാത്രമല്ല ഒരു മികച്ച സംവിധായകൻ എന്ന നിലയിലാണ് സിദ്ധാർത്ഥ് ഭരതൻ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിനു മുൻപ് സിദ്ധാർത്ഥ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും വൻ ഹിറ്റായി മാറിയിരുന്നു. ജിന്നും ഒരു ബ്ലോക്ക് ബസ്റ്റർ തന്നെയായിരിക്കും എന്ന് ഉറച്ച വിശ്വാസത്തിലാണ് മലയാളി പ്രേക്ഷകരും. ചിത്രത്തിൻറെ ട്രെയിലറിൽ നിന്നും കഥയുടെ ഒരംശം പോലും മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ പ്രേക്ഷകർ ചിത്രത്തിൻറെ കഥ എന്തെന്നറിയാൻ ആകാംക്ഷയിലാണ്.
സൗബിന്റെ മറ്റൊരു പകർന്നമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒരു കിടിലൻ വിഷ്വൽ ട്രീറ്റ് ആയിരിക്കും ഈ ചിത്രം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു സിനിമ തന്നെ തേടി എത്തില്ല. അതുകൊണ്ടുതന്നെ കഥ കേട്ടപ്പോൾ തന്നെ സിനിമ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചു. പറഞ്ഞതും പറയാത്തതും ആയ ഒരുപാട് ആകാംക്ഷ നിറഞ്ഞ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. അത് നിങ്ങൾ കണ്ടു തന്നെ അറിയണം. എന്നായിരുന്നു ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി സൗബിൻ എത്തിയപ്പോൾ ആരാധകരോട് പറഞ്ഞത്. ജിന്ന് ബാധിച്ച മനുഷ്യനെക്കുറിച്ചും അതേസമയം ജിന്ന് എന്ന മിത്തിനെ കുറിച്ചും ആണ് ചിത്രം പറയുന്നത്.
സമ്മർദം തീരെ കൈകാര്യം ചെയ്യാൻ പറ്റാത്ത ലാലപ്പൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പലതരത്തിലുള്ള വികാരങ്ങളും അരങ്ങേറുന്ന ചിത്രമാണ് ജിന്ന്. വൻ വിജയമായി മാറാനുള്ള ഈ ജിന്നിന്റെ കഥ കാണാനും കേൾക്കാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, മീര ജാസ്മിൻ, നിമിഷ സജയൻ, കെപിഎസി ലളിത, ഷറഫുദ്ദീൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, സുധീഷ്, സാബു മോൻ, രാജേഷ് ഗോപിനാഥൻ എന്നിങ്ങനെ നിരവധി വൻ താരനിരകൾ അണിനിരന്നിട്ടുള്ള ചിത്രത്തിൻറെ തീയറ്ററുകളിലേക്കുള്ള ആഗമനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.