ബഷീർ ബഷിയും കുടുംബവും പുതിയൊരു അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസവും വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള താരങ്ങൾ ആശുപത്രിയിലേക്ക് വന്നതിനെപ്പറ്റിയാണ് പുതിയ വീഡിയോയിൽ പറയുന്നത്. വേദന കൂടുതലായി മഷുറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ആദ്യ ഭാര്യയായ സുഹാനയെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ലേബർ റൂമിനകത്ത് ഒരാൾക്ക് പ്രവേശിക്കാവുന്ന കൊണ്ട് തന്നെ ബഷീറും സുഹാനയും ഒക്കെ മാറിമാറിയാണ് അകത്തു നിൽക്കുന്നത്. ഇതിനിടെ തൻറെ പ്രസവ വേദനയെക്കുറിച്ച് പറഞ്ഞ മഷൂറയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
വയറിനും ശരീരത്തും ഉണ്ടാകുന്നത് അടക്കം പ്രസവം നടക്കുന്നതിന് മുൻപുള്ള വേദനയെ കുറിച്ചാണ് മഷൂറ വീഡിയോയിൽ സംസാരിച്ചത്. ബഷീറിന് പുറമേ സുഹാനയും മഷുറയുടെ അടുത്ത് വന്ന് പിന്തുണ നൽകുന്നതും ഒക്കെ വീഡിയോയിൽ കാണാം. കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ പുറം ലോകത്തിനെ കാണിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് സുഹാന. കണ്ണൊക്കെ കിട്ടുമെന്ന് പറയുന്നത് എപ്പോൾ കാണിച്ചാലും അങ്ങനെ തന്നെയായിരിക്കുമെന്ന് സുഹാന വ്യക്തമാക്കുന്നു. മഷൂറ പ്രഗ്നൻസി മുതൽ ഒന്നും മറച്ചുവെക്കാതെ തുറന്നുകാണിച്ച ആളാണ്. കയ്യും കാലും കാണിക്കാതെ കുഞ്ഞിന്റെ മുഖം തന്നെ കാണിക്കും എന്ന് പറഞ്ഞപ്പോൾ സന്തോഷമായി എന്നാണ് ആരാധകരും പറയുന്നത്.
എങ്ങനെയായാലും ഒരു ദിവസം കുഞ്ഞിനെ കാണിക്കേണ്ടിവരും പിന്നെ എപ്പോ കാണിച്ചാലും എന്താല്ലേ അതാണ് നല്ലത് പിന്നെ മഷൂറ പ്രഗ്നൻസി മുതൽ എല്ലാം മറച്ചുവയ്ക്കാതെ തുറന്നു കാണിച്ചു. കുഞ്ഞിൻറെ ഹാർട്ട് ബീറ്റ് വരെ കാണിച്ചിരുന്നു ഇനിയിപ്പോൾ കുഞ്ഞു വന്നു കഴിയുമ്പോൾ അത് മാത്രം ഒളിപ്പിച്ചു വയ്ക്കുന്നത് എന്തിനാണ് എന്നായിരുന്നു ആരാധകർ ചോദിക്കുന്നത്. കാത്തിരിപ്പിനു ശേഷം ബഷീറിന് മൂന്നാമതായി ഒരു ആൺകുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് ഇപ്പോൾ കുടുംബം. കുഞ്ഞേ ജനിച്ച ഉടൻതന്നെ കുഞ്ഞിൻറെ ഫോട്ടോ ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രസവശേഷമുള്ള ആശുപത്രിയിലെ വീഡിയോയും പങ്കുവെച്ചിരുന്നു.
ഇതിനിടെ സുഹാനയുടെ ത്യാഗത്തെപ്പറ്റി കമൻറ് ആയി വന്നിരിക്കുകയാണ് ഒരു ആരാധക. മഷുവിന് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ, നല്ല സ്നേഹമുള്ള കുഞ്ഞായി വളരട്ടെ, പിന്നെ ബഷീക്കാ ഇതിൻറെ പകുതി പോലും സൗകര്യമില്ലാത്ത സമയത്ത് പ്രസവ വേദനയും, സ്വന്തം ഭർത്താവ് വേറെ സ്ത്രീയെ സ്നേഹിക്കുന്നു എന്നും, അവളെ കല്യാണം കഴിക്കും എന്നുള്ള മനോവേദനയും കൂട്ടിച്ചേർന്നാണ് സൈഗു എന്ന കുഞ്ഞിനെ സുഹാന ജന്മം നൽകിയത്. ഇന്ന് ഈ സൗകര്യങ്ങളിൽ രണ്ടാം ഭാര്യ പ്രസവിച്ച് കിടക്കുമ്പോഴും അവർക്ക് വേണ്ടതൊക്കെ തൻറെ ഭർത്താവ് ചെയ്യുന്നത് കാണുമ്പോഴും ഒരു അസൂയയും കുശുമ്പും ഇല്ലാതെ സന്തോഷത്തോടെ മഷുറയുടെയും ഇക്കയുടെയും സന്തോഷത്തിൽ പങ്കുചേരുന്ന സുഹാനയ്ക്ക് സ്വർണ്ണം കൊണ്ട് മണിമാളിക കെട്ടിക്കൊടുത്താലും മതിയാവില്ല എന്നാണ് മറ്റൊരു കമൻറ്.
ഇന്ന് മഷൂറയുടെ സാഹചര്യത്തേക്കാൾ 100 മടങ്ങ് ബുദ്ധിമുട്ട് സുഹാന സഹിച്ചു, പൊറുത്തു. അത് മനസ്സിലാകണമെങ്കിൽ ഈ സമയത്ത് ബഷീർ വേറെ പെണ്ണിനെ പ്രേമിച്ചു നടന്നാലേ അറിയൂ. മഷൂറ ഒരിക്കലും സുഹാനയെ പോലെ അതെല്ലാം പൊറുക്കില്ല. സുഹാനയ്ക്ക് പകരം സുഹാന മാത്രമേയുള്ളൂ. എന്നും സന്തോഷവും സമാധാനവും ആരോഗ്യവും സുഹാനയ്ക്ക് ദൈവം നൽകട്ടെ എന്നാണ് മഷുറയുടെ വീഡിയോയ്ക്ക് താഴെ ആരാധിക കമന്റിലൂടെ പറഞ്ഞിരിക്കുന്നത്. ഇതിന് പിന്തുണ നൽകിക്കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.