നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ അഭിനേതാക്കളായി തുടരുന്നവരാണ് നടി ഉർവശിയും ഉർവശിയും ഹാസ്യ സാമ്രാട്ട് സാക്ഷാൽ ജഗതി ശ്രീകുമാറും.ഒരുകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിരുന്നത്.മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഒരുമിച്ച് സഞ്ചരിക്കുകയും പകരക്കാർ ഇല്ലെന്ന് നിസംശയം പറയാവുന്ന അതുല്യ കലാപ്രതിഭകളാണ് ഇരുവരും.ഇപ്പോഴിതാ ഏറെക്കാലത്തെ ഇടവേളക്കുശേഷം ഒരു വേദിയിൽ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ് ജഗതി ശ്രീകുമാറും ഉർവശിയും.
ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത് ഉർവശി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാൾസ് എൻറർപ്രൈസസ് എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിനിടയാണ് മലയാളികളുടെ ഈ എവർഗ്രീൻ താരങ്ങൾ കണ്ടുമുട്ടിയത്.തിരുവനന്തപുരം ലുലു മാളിൽ ആയിരുന്നു ഈ ചടങ്ങ് നടന്നത്.തമിഴ് താരം കലൈയരസൻ,ബാലു വർഗീസ്,ഗുരു സോമസുന്ദരം, അഭിജ ശിവകല,മണികണ്ഠൻ ആചാരി,സുജിത് ശങ്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.വർഷങ്ങൾക്കു മുൻപ് സംഭവിച്ച വാഹനാപകടത്തെ അതിജീവിച്ച ജഗതി ശ്രീകുമാർ പതിയെ വെള്ളിത്തിരയിലേക്ക് മടങ്ങിവന്നിരുന്നു.
ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഏതാണ്ട് ഒരു വർഷത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം ഇപ്പോഴും പൂർണമായ ആരോഗ്യ അവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അപകടത്തിന്റെ അവശതകളിൽ നിന്ന് പതിയെ മുക്തനായ ജഗതി ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും കൂടാതെ മമ്മൂട്ടി നായകനായി എത്തിയ സിബിഐ ഫൈവ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായും എത്തിയിരുന്നു.
സിബിഐ സിനിമകളിൽ ഒഴിച്ചു മാറ്റി നിർത്താൻ ആകാത്ത ഒരു കഥാപാത്രം ആയിരുന്നു ജഗതി അവതരിപ്പിച്ച വിക്രം.സിബിഐ 5 ദ ബ്രയിനിന്റെ കഥയിൽ അന്വേഷണത്തിൽ സേതുരാമയ്യർക്ക് ഒരു പ്രധാന തുമ്പ് നൽകുന്ന കഥാപാത്രമായാണ് ജഗതി അവതരിപ്പിക്കുന്ന വിക്രം എത്തുന്നത്. ശാരീരിക പരമായ പല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും ആ കഥാപാത്രത്തിന് ഉതകുന്ന രീതിയിൽ ഉള്ള പ്രകടനമാണ് ജഗതി കാഴ്ചവച്ചത്.അടുത്തിടെ ജഗതിയും മകളും ‘ക്യാഹൂവാ തേരാവാദ്’ എന്നാ പ്രശസ്തമായ മുഹമ്മദ് റാഫി ഗാനം പാടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.അഭിനയത്തിൽ കൂടുതൽ സജീവമാകുന്നതോടെ താരം വളരെ വേഗം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.