ബിഗ് ബോസ് ഷോയിൽ ഇത്തവണ ഇടയ്ക്കുവെച്ചു വന്ന മത്സരാർത്ഥികൾ ഓരോന്നായി നിരാശപ്പെടുത്തി കൊണ്ട് പുറത്തേക്ക് പോവുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി വന്ന ഹനാൻ ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്തു പോയതിന് പിന്നാലെയാണ് സംവിധായകൻ ഒമർ ലുലുവിന്റെ കടന്നുവരവ്. തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഗെയിമുകളിൽ ഇദ്ദേഹം പിന്നോട്ട് പോയി. വീട്ടിലെ അന്തരീക്ഷവുമായി ചേരാത്ത മത്സരാർത്ഥിയായി പ്രേക്ഷകരിൽ ഒരു വിഭാഗം ഒമർ ലുലുവിനെ ചിത്രീകരിച്ചു. ബിഗ് ബോസ് വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തായിരിക്കുകയാണ് ഒമർ ലുലു.
ബിഗ് ബോസിൽ കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും പ്രതിച്ഛായയിൽ മാറ്റം വന്നു എന്ന ഗുണം ഒമാൻ ലുലുവിന് ഉണ്ടായിട്ടുണ്ട്. ഷോയിൽ മത്സരങ്ങളിൽ മറ്റുള്ളവരെ വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ ഒമർ തയ്യാറായില്ല. അനാവശ്യ വഴക്കുകൾക്കും ഇദ്ദേഹം നിന്നില്ല. ബിഗ് ബോസിന് മുൻപ് വിവാദ താരം എന്ന ഇമേജ് ആയിരുന്നു ഒമർ ലുലുവിന്. ബിഗ് ബോസിൽ വന്നശേഷം എത്ര പാവമായിരുന്നു എന്ന് ചോദ്യമാണ് പ്രേക്ഷകർക്ക്. ബിഗ് ബോസിൽ ഇറങ്ങിയശേഷം എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒമർ ലുലു. ഷോയിൽ സെറീന സാഗർ സൂര്യ പ്രണയം ഇവർക്ക് ഷോയിൽ മുന്നോട്ട് പോകാനുള്ള തന്ത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഗറും സെറീനയും തമ്മിൽ പുതിയ സ്ട്രാറ്റജി എനിക്ക് ഫീൽ ചെയ്തു. ഞാൻ വന്നപ്പോൾ അതിൻറെ തുടക്കമാണ്. പിന്നെ നമ്മൾ പല അഭിനയവും കണ്ടതാണല്ലോ ഒറിജിനൽ ആണോ അഭിനയമാണോ എന്ന് പിന്നെയല്ലേ പറയാൻ പറ്റൂ. ഷോയിൽ തുടരാൻ താല്പര്യമില്ലായിരുന്നു എന്നും ഒമർ വ്യക്തമാക്കി. ബാഡ് ബോയ്സ് ആണ് അടുത്ത പടം സിനിമയിൽ പുതിയ പിള്ളേരാണ്. ഇവിടെ ബിബി എന്ന് കാണുമ്പോൾ എന്റെ മനസ്സിൽ ബിഗ് ബോസ് അല്ല ബാഡ് ബോയ്സ് ആണ്. ബിഗ് ബോസ് ചെന്ന് ആദ്യദിവസം തന്നെ ഷിജു ചേട്ടൻറെ കൈയും കാലും ഒക്കെ പൊട്ടിയിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി എനിക്ക് എന്തായാലും ഗെയിം പറ്റില്ലെന്ന്. എനിക്ക് ഒരാളുടെ കയ്യിൽ നിന്ന് പിടിച്ചുപറിക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്.
ഒരു ഡയറക്ടർ ആയതിനാൽ വീട്ടിലെ ആർട്ട് പ്രോപ്പർട്ടികളും മറ്റുമൊക്കെ ശ്രദ്ധിച്ചിരുന്നുവെന്നും ആരും കാണാത്ത കുറേ കാര്യങ്ങളൊക്കെ മനസ്സിലാക്കി എന്നും ഒമർ പറയുന്നു. നല്ല സമയമാണ് ഒമർ ലുലുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിഗ് ബോസ് വീട്ടിൽ ഇതിനകം ചർച്ചയായിരിക്കുകയാണ് സെറീനയുടെയും സാഗറിന്റെയും പ്രണയം. ശ്രീനിഷ് പേളി മാണി ജോഡിയെ പോലെ ബിഗ്ബോസിൽ ഈ ജോഡിയും തരംഗമാകുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. രണ്ടുപേരുടെയും സംസാരങ്ങളിൽ നിന്നും പെരുമാറ്റത്തിൽ നിന്നുമാണ് ഇവർ പ്രണയത്തിലാണെന്ന് നിഗമനത്തിൽ പ്രേക്ഷകർ എത്തിയത്. ഷോയിൽ മുന്നോട്ടു പോകാനുള്ള സ്ട്രാറ്റജി ആണോ ഇതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സാഗറിന്റെ കുടുംബം പ്രതീക്ഷിച്ചിരുന്നു. എന്താണ് ഉള്ളിൽ സംഭവിക്കുന്നത് എന്ന് അറിയില്ല അതൊരു സൗഹൃദം മാത്രമാണോ ടൈംപാസ് ആണോ പ്രണയമാണോ എന്നൊക്കെ അവർക്ക് മാത്രമേ അറിയൂ. അത് അവരുടെ ജീവിതവും തീരുമാനവും ആണെന്നാണ് സാഗറിന്റെ അനിയൻ സച്ചിൻ പറഞ്ഞത്. ജീവിതപങ്കാളിയെ കണ്ടെത്താനുള്ള അവകാശം അവർക്ക് ഉണ്ടെന്നാണ് സാഗറിന്റെ പിതാവ് വ്യക്തമാക്കിയത്. നമ്മൾ ഒരാളെ കണ്ടെത്തി കൊടുക്കുന്നതിനേക്കാൾ അവർ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നതാണ് നല്ലത് നമ്മുടെ റിസ്ക് കുറഞ്ഞില്ലേ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.