മലയാള സിനിമയിൽ പ്രകടമായ ചില മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത നടിയാണ് റിമ കല്ലിങ്കൽ. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്തിയ നടിമാരിൽ ഒരാളാണ് റിമ. ഇക്കാര്യം കൊണ്ട് തന്നെ റിമയ്ക്ക് സിനിമയിൽനിന്ന് അവസരങ്ങൾ നഷ്ടപ്പെട്ടു എന്ന് അടക്കമുള്ള സംസാരങ്ങൾ ഉണ്ട്. എങ്കിലും സിനിമയ്ക്ക് അകത്തും പുറത്തും തൻറെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ റിമ ഇന്നും മടികാണിക്കാറില്ല. ഇപ്പോഴിതാ നടി ഉർവശിയോട് മലയാള സിനിമ കാണിക്കുന്നത് അനീതിയാണ് എന്ന അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കൽ. താൻ ഒരു ഉർവശി ആരാധകയാണെന്ന് പറയുന്നതിനിടെയാണ് നടിയോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് പറഞ്ഞത്.
ഉർവശി ചേച്ചിയെ പോലെ ഒരു കലാകാരിക്ക് ഇവിടുത്തെ സംവിധായകർക്ക് എഴുത്തുകാർക്ക് എന്ത് തരം കഥാപാത്രമാണ് നൽകാനുള്ളതെന്ന് റിമ ചോദിക്കുന്നു. അത്രയും കഴിവുള്ള നടി അവർ ഇവിടെയുണ്ട് പക്ഷേ എന്താണ് അവർക്ക് കൊടുക്കുന്നത് ഇത് കടുത്ത അനീതിയാണ്. മുന്നോട്ട് നോക്കുമ്പോൾ ഇവരെയാണ് ഞങ്ങൾ കാണുന്നത്. ഇത്രയും കഴിവുകൾ ഉള്ള ഉർവശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്ത ഇടത്ത് ഞങ്ങൾക്കെന്താണെന്ന് ഓർക്കുമ്പോൾ ഉള്ള അരക്ഷിതത്വം വലുതാണ്. നിരന്തരമുള്ള സംസാരവും പോരാട്ടവും കാരണം ക്ഷീണിച്ചുവെന്നും റിമ പറയുന്നു. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നുണ്ട്. എന്നാൽ നായക നടന് ലഭിക്കുന്നതുപോലെയുള്ള പ്രാധാന്യം അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് റിമ ചോദിക്കുന്നുണ്ട്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദർശന ചുമലിൽ എത്തിയത്. തുറമുഖത്തിലെ പൂർണിമയുടെ പ്രകടനം അതുപോലെ നിഖില വിമൽ ആകട്ടെ, ഐശ്വര്യ ലക്ഷ്മി ആകട്ടെ, നിത്യ മേനോൻ ആകട്ടെ അവരെയൊക്കെ നമ്മൾ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ തന്നെ ഒരു നായക ലഭിക്കുന്ന പ്രാധാന്യവും പണവും അവർക്ക് ലഭിക്കുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇറങ്ങുകയും വിജയിക്കുകയും ചെയ്യുന്നുണ്ട് എന്നിട്ടും വേതനത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് പ്രശ്നമാകുന്നു. ചില സിനിമകളിൽ നായികയും നായകനും പുതുമുഖങ്ങൾ ആണെങ്കിലും നായകൻ കൂടുതൽ പണം ചോദിക്കും.
അയാൾക്ക് അത് കിട്ടുകയും ചെയ്യുമെന്ന് റിമ പറയുന്നു. നായികമാരേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്വഭാവ നടൻമാരുണ്ട്. അവർക്ക് കൂടുതൽ വർഷത്തെ പരിചയം ഉണ്ടെന്നതാണ് മാനദണ്ഡമെങ്കിൽ അത്രയും വർഷത്തെ പ്രവർത്തന പരിചയമുള്ള നടിമാർക്ക് ആ പൈസ ലഭിക്കുന്നില്ലല്ലോ. ജെൻഡർ അല്ലാതെ എന്താണ് ഇതിൻറെ മാനദണ്ഡം. അങ്ങനെ കുറെ ചോദ്യങ്ങളുണ്ട് ഉത്തരം തരാൻ ആർക്കെങ്കിലും താല്പര്യമുണ്ടോ എന്ന് റിമ ചോദിക്കുന്നു. ഇതേ അഭിമുഖത്തിൽ തന്നെ വിവാഹം തൻറെ കരിയറിനെ ബാധിച്ചതായി പറഞ്ഞിരുന്നു. ഒറ്റരാത്രികൊണ്ട് ജീവിതം തന്നെ മാറിപ്പോയതായി തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് റിമ പറഞ്ഞത്.
എന്നാൽ ആ മാറ്റം സംഭവിച്ചത് തനിക്കും ആഷിക്കിനുമല്ല, ചുറ്റുമുള്ള ലോകം തങ്ങളെ കാണുന്ന രീതിയിലാണ് എന്ന് റിമ വ്യക്തമാക്കി. ഭാര്യ എന്ന ചട്ടക്കൂടിലേക്ക് എന്നെ ഒതുക്കിയത് പോലെ തോന്നി. സിനിമ മേഖലയിൽ തന്നെ അങ്ങനെ മാറ്റിനിർത്തി എന്നാണ് റിമ പറഞ്ഞത്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം റിമ കല്ലിങ്കൽ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത നീല വെളിച്ചം എന്ന ചിത്രത്തിൽ നായികയായിട്ടാണ് തിരിച്ചുവരവ്. ടോവിനോ തോമസ്, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏപ്രിൽ 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.