ഇന്നലെ ആയിരുന്നു എല്ലാവരെയും ദുഖിപ്പിച്ചുകൊണ്ടുള്ള വാർത്ത പുറത്തു വന്നത്. മലയാളി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ ആകെ വിഷമത്തിലാക്കിയ വാർത്ത ഇന്നലെ വൈകുന്നേരം ആണ് പുറത്തുവന്നത്. ഇന്നലെ പ്രവീൺ എന്ന പ്രശസ്ത ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിനെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതാ ഇപ്പോൾ അദ്ദേഹത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ പ്രിയതമകൂടി യാത്രയാകാൻ ശ്രമിച്ചു. സാഹസികമായി തന്നെ രക്ഷപ്പെടുത്തിയിരിക്കുകയാണ്. പ്രവീണിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ള വാർത്തകൾ തന്നെയാണ് പുറത്തുവന്നത്. എന്നാൽ റിഷാനയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരിക്കുകയാണ് ഒപ്പം ഉള്ളവർ.
ഇപ്പോൾ റിഷാന ആശുപത്രിയിൽ എന്നുള്ള വാർത്തകൾ കൂടിയാണ് പുറത്തുവരുന്നത്. തൃശൂരിൽ മരിച്ച ട്രാൻസ് മാൻ പ്രവീൺനാഥിന്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ള വാർത്തയാണ് ആദ്യം പുറത്തുവന്നത്. എല്ലാവരെയും ഞെട്ടിക്കുന്ന വാർത്ത തന്നെയാണ് ഇത്. വിഷമം കാരണം തന്നെയായിരിക്കണം ഇത്തരം രീതിയിലേക്ക് റിഷാനയെ കൊണ്ടെത്തിച്ചത് എന്നും, മറ്റ് സൈബർ ആക്രമണം എല്ലാം തന്നെ റിഷാനയ്ക്ക് വലിയതോതിൽ ഉണ്ടായതായും ആരാധകർ പറയുന്നുണ്ട്. കഴിഞ്ഞദിവസം പ്രവീൺ ആത്മഹത്യ ചെയ്തതിനുശേഷം റിഷാനയാണ് കൊന്നത്, റിഷാന കാരണമാണ് ആത്മഹത്യ ചെയ്തത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് റിഷാനയെ വല്ലാതെ സൈബർ അറ്റാക്കും ചെയ്യുന്നുണ്ടായിരുന്നു.
അതിനെ സൂചകമായിത്തന്നെ മനം നൊന്ത് സമ്മർദ്ദത്തിൽ ഏർപ്പെട്ടാണ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കോട്ടക്കൽ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ പ്രവീണിനെ കൊണ്ടുവന്നതും ഇതേ ആശുപത്രിയിൽ തന്നെയായിരുന്നു. എന്നാൽ പ്രവീൺ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ചിറ്റിലഞ്ചേരി സ്വദേശിയാണ് പ്രവീൺ. ഇന്നലെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു പ്രവീണിനെ. പിന്നാലെയാണ് മാസങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ച ഇവരുടെ പ്രണയമാണ് പ്രശ്നം എന്നും, പ്രണയ തകർച്ചയാണ് പ്രവീണിനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത് എന്നുമുള്ള പറച്ചിലിന് പിന്നാലെ ഇപ്പോൾ അവരുടെ പ്രിയപ്പെട്ട പത്നി റിഷാന കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെയാണ് അയ്യന്തോണിലെ വാടകവീട്ടിൽ വിഷമുള്ളിൽ ചെന്ന നിലയിൽ പ്രവീൺ നാഥന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാൻസ് വ്യക്തികളായ പ്രവീണും റിഷാനയും ഈ വർഷം ഫെബ്രുവരിയിൽ ആണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞദിവസം ഇരുവരും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. റിഷാനയുമായി ഉണ്ടായ പിണക്കത്തിൽ പ്രവീൺ അങ്ങനെയൊരു പോസ്റ്റ് ഇട്ടതാണ് എന്നും, അത് ഇത്തരത്തിൽ ഒരു ട്രോമ നൽകുമെന്നും കരുതിയില്ല എന്ന പ്രവീൺ തന്നെ പോസ്റ്റ് പിൻവലിച്ചതിനുശേഷം മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞിട്ടില്ല എന്ന് പ്രവീൺ നേരിട്ട് എത്തി പോസ്റ്റിൽ പറയുകയായിരുന്നു.