താരങ്ങളുടെ മക്കൾക്കെന്നും പ്രേക്ഷകശ്രദ്ധ തുടക്കത്തിലെ ലഭിക്കും. സിനിമ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നതിനു മുൻപ് തന്നെ പ്രേക്ഷക മനസ്സിൽ ഇവർക്ക് ഒരു സ്ഥാനം ഉണ്ടാകും. അതിനാൽ തന്നെ അഭിനയരംഗത്തിലേക്കുള്ള ഇവരുടെ കടന്നു വരവ് താരതമ്യേന എളുപ്പമാണ്. ജനശ്രദ്ധ ലഭിക്കുന്നതിനാൽ തന്നെ ഇവരെ വെച്ച് സിനിമ ചെയ്യാൻ നിർമ്മാതാക്കളും തയ്യാറാണ്. മലയാള സിനിമയിലെ വലിയൊരു പക്ഷവും സിനിമ കുടുംബ പശ്ചാത്തലം ഉള്ളവരാണ്. സിനിമയിൽ ഇതുവരെ മുഖം കാണിക്കാഞ്ഞിട്ടും ഒരു സിനിമാതാരത്തിന് ലഭിക്കുന്ന ജനശ്രദ്ധയുള്ള ആളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ എന്നതിനാൽ തന്നെ ചെറുപ്പകാലം മുതൽ മീനാക്ഷിയെ ജനങ്ങൾ കാണുന്നുണ്ട്.
അച്ഛന്റെയും അമ്മയുടെയും ജീവിതം നാടകീയ പല ഘട്ടങ്ങളിലൂടെ പോയപ്പോഴും മീനാക്ഷിയും ഇതിനോടനുബന്ധിച്ച് വാർത്തകളിൽ നിറഞ്ഞു. മഞ്ജു ദിലീപുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചു പോയപ്പോഴേക്കും അച്ഛനൊപ്പം നിൽക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. അച്ഛൻറെ രണ്ടാം വിവാഹത്തിന് മീനാക്ഷി പിന്തുണ നൽകി. വിവാഹ കാര്യം പറഞ്ഞപ്പോൾ മീനാക്ഷി തന്നെ പിന്തുണച്ചു എന്നാണ് ദിലീപ് അഭിമുഖത്തിൽ പറഞ്ഞത്. കാവ്യ മാധവനും ദിലീപും ഒന്നിച്ചപ്പോൾ ഇവർക്കൊപ്പം മീനാക്ഷി നിന്നു. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലും ഒപ്പം മീനാക്ഷി ഉണ്ട്.
ജീവിതത്തിലും കരിയറിലും തിരിച്ചടികളുടെ കാലമാണ് ദിലീപിന് എന്നാൽ അച്ഛനൊപ്പം ഇന്നും മീനാക്ഷി ഉണ്ട്. പൊതുവേ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മീനാക്ഷി. പൊതുവേദികളിൽ എത്തിയാലും മാധ്യമങ്ങളോടും സംസാരിക്കാറില്ല. സോഷ്യൽ മീഡിയയിൽ മീനാക്ഷി സജീവമല്ല. വല്ലപ്പോഴുമാണ് ഒരു ഫോട്ടോ മീനക്ഷി പങ്ക് വയ്ക്കാറ്. ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് മീനാക്ഷി. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പലരും ബോളിവുഡ് താരം ദീപിക പദ്ക്കോണുമായി പതുക്കളുമായി മീനാക്ഷിയെ താരതമ്യം ചെയ്തു ജൂനിയർ ദീപിക എന്നാണ് കമൻറുകൾ. നേരത്തെയും ദീപികയുമായി മീനാക്ഷിക്ക് സാമ്യം ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മീനാക്ഷി എന്നാണ് സിനിമ രംഗത്തേക്ക് വരിക എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ സിനിമാരംഗത്തിലേക്ക് മീനാക്ഷി വരവുണ്ടാകില്ലെന്നാണ് വിവരം. മകളുടെ സിനിമ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞത് ഇപ്പോൾ മകൾ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താൽപര്യം അനുസരിച്ചായിരിക്കും എന്നാണ്. സിനിമാലോകത്ത് മീനാക്ഷിക്ക് അധികം സുഹൃത്തുക്കളില്ല. നമിത പ്രമോദ് മീനക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.
നടി അല്ലെങ്കിലും പലപ്പോഴും മീനക്ഷി ഗോസിപ്പ് കോളങ്ങളിൽ ഉൾപ്പെടാറുണ്ട്. എന്നാൽ ഇതൊന്നും മീനാക്ഷി ഗൗനിക്കാറില്ല എന്നാണ് നമിത പ്രമോദ് ഒരിക്കൽ പറഞ്ഞത്. നടന്മാരായ മോഹൻലാൽ മമ്മൂട്ടി ജയറാം തുടങ്ങിയവരുടെ മക്കൾ സിനിമ രംഗത്തേക്ക് വന്നു. എന്നാൽ മീനാക്ഷി ഇതുവരെ സിനിമയിലേക്ക് വന്നിട്ടില്ല. മീനാക്ഷിയുടെ അമ്മ മഞ്ജുവാര്യർ ഇന്ന് മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ ആണ്. വെള്ളരിപ്പട്ടണം ആണ് ഒടുവിൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രം. തമിഴിൽ ചെയ്ത തുനിവും വൻ ഹിറ്റായി.