നമ്മുടെ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പ്രധാനപ്പെട്ട അവയവമാണ് കരൾ. അതിനാൽ കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിനെ ഭാവിക്കാവുന്ന നിരവധി രോഗങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ മാലിന്യങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവെക്കുന്നത് കരളാണ്.ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ഉൽപാദിപ്പിക്കുന്നതും കരളാണ്.
നിരവധി രോഗങ്ങളാണ് ഈ കാലത്ത് കരളിനെ ആപത്തായി വരാവുന്നത്.മഞ്ഞപ്പിത്തം ഫാറ്റി ലിവർ സിൻഡ്രോം എന്നിവ മുതൽ ക്യാൻസർ വരെ കരളിനെ ബാധിച്ചെക്കാം.ആരോഗ്യമുള്ള ഒരു കരൾ ഇല്ലാത്തപക്ഷം ആ വ്യക്തിയുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യമാണ് തകരാറിലാവുന്നത്. അതിനാൽ കരളിൻറെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.കരളിൻറെ അനാരോഗ്യം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം ഏറെ സൂക്ഷിക്കേണ്ട ഒന്നാണ്.കരളിൻറെ ആരോഗ്യത്തിനായി നമുക്ക് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അമിത മദ്യപാനവും,വൻതോതിലുള്ള പുകവലിയും കരളിൻറെ ആരോഗ്യത്തെ തകർക്കുന്നു. അതിനാൽ കരളിൻറെ ആരോഗ്യത്തെ സംരക്ഷിക്കാൻ മദ്യപാനവും പുകവലിയും തീർത്തും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.നല്ല രീതിയിൽ വെള്ളം കുടിക്കുകയും,വിറ്റാമിൻ സി യും,നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്.ഓട്സ്,ബ്രൊക്കോളി,ചീര,ബ്ലൂബെറി, ബദാം എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.ദിവസവും അരമണിക്കൂറിൽ കൂടുതൽ ചിട്ടയായ രീതിയിലുള്ള യോഗയും, വ്യായാമവും കരളിൻറെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ നമ്മുടെ ശരീരത്തിൽ വളരെ ആവശ്യമായ ഒന്നാണ്. ഇതിൻറെ അഭാവം നമ്മുടെ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അത്യാവശ്യമായ കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് ആഗീരണം ചെയ്യുന്നത് വിറ്റാമിൻ ഡിയാണ്.പാല്, തൈര്,ബട്ടര്,ചീസ്,മുട്ട,മഷ്റൂം തുടങ്ങിയ വിറ്റാമിൻ ലഭിക്കുന്ന പ്രശ്നങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ വീഴുമ്പോൾ വിറ്റാമിൻ ഡി ഉണ്ടാവുന്നതിനാൽ സൂര്യപ്രകാശം ചെറിയ രീതിയിൽ കൊള്ളുന്നത് നല്ലതാണ്.