ആധുനികകാലത്ത് നമ്മളുടെ ജീവിത രീതിയുടെയും ഭക്ഷണക്രമത്തിന്റെയും ഒക്കെ ഭാഗമായി ധാരാളം രോഗങ്ങളും നമ്മെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാൽ ഈ കാലത്ത് ധാരാളമായി ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഹൃദ്രോഗങ്ങൾ. ഇത്തരം ഹൃദ്രോഗവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ട് മരണമടയുന്നവരുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് പല റിപ്പോർട്ടുകളും പറയുന്നു.അതിനാൽ ഈ കാലത്ത് നാം നമ്മുടെ ഹൃദയാരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് നമ്മുടെ ശരീര ഭാരം ക്രമീകരിക്കേണ്ടതും ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരേണ്ടതും വളരെ അത്യാവശ്യമാണ്.എന്നാൽ നമ്മുടെ ജീവിതത്തിന് ഭാഗമായ ചില ഘടകങ്ങൾ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി കാണാം.അവയെ നമുക്കൊന്ന് പരിശോധിക്കാം.ഇക്കാലത്ത് പല വ്യക്തികളിലും കാണപ്പെടുന്ന അമിതമായ പുകവലി നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ രക്ത ഓട്ടത്തെ കുറയ്ക്കുകയും രക്തം ധമനികളിലും മറ്റും കട്ടപിടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ പുകവലി ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
ഉയർന്ന രീതിയിലുള്ള രക്തസമ്മർദ്ദം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.കാരണം ഇത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും സുഗമമായ പ്രവാഹത്തിന് തടസ്സമായേക്കാം.ഹൃദയാഘാതം കൂട്ടുന്നതിന് വളരെയധികം പങ്കുള്ള മറ്റൊന്നാണ് കൊളസ്ട്രോൾ.അളവിൽ കൂടുതലുള്ള കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞു കൂടുകയും വ്യക്തിയുടെ ഹൃദയത്തിലേക്കുള്ള സുഗമമായ രക്തപ്രവാഹത്തിന് തടസ്സമാകുകയും ചെയ്യും.ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്ന കൊളസ്ട്രോളിന് നാം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഉയർന്ന അളവിൽ രക്തത്തിൽ പഞ്ചസാര ഉണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം.പ്രമേഹം ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും കേടുവരുത്തുകയും,ഓക്സിജനും കൃത്യമായി എത്തിക്കുന്ന രക്ത ഓട്ടത്തെ കുറയ്ക്കാനും കാരണമാകുന്നു.അമിതമായ ഭാരം മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ഇത് ധർമ്മനികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്തേക്കാം.ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.ഹൃദ്രോഗങ്ങൾ ഉള്ള വ്യക്തികൾ ദിവസവും കൃത്യമായ രീതിയിൽ വ്യായാമം നടത്തുക എന്നത് വളരെ പ്രധാനമാണ്.കാരണം മികച്ച വ്യായാമം ശരീരത്തിലെ രക്തഓട്ടം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിനും നല്ലതാണ്.